സൗദിയിൽ വീണ്ടും രോഗമുക്തരുടെ എണ്ണം ഉയർന്നു
text_fieldsറിയാദ്: സൗദി അറേബ്യയിൽ ആശ്വാസകരമായ കണക്കാണ് കോവിഡ് സംബന്ധിച്ച് തിങ്കളാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് ഉയരുകയും പുതിയ രോഗബാധയുടെ നിരക്ക് കുറയുകയും ചെയ്തു. 341 പേർ സുഖം പ്രാപിച്ചപ്പോൾ 314 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിഞ്ഞവരിൽ അഞ്ചുപേർ കൂടി മരിച്ചു.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 373046 ആയി. ഇതിൽ 363926 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6438 ആയി. 2682 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 472 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 154, കിഴക്കൻ പ്രവിശ്യ 60, മക്ക 47, അൽഖസീം 9, മദീന 9, അൽബാഹ 7, വടക്കൻ അതിർത്തി മേഖല 6, ഹാഇൽ 5, അൽജൗഫ് 4, നജ്റാൻ 4, അസീർ 3, ജീസാൻ 3, തബൂക്ക് 3.

