Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ ബ​സ്...

ദു​ബൈ​യി​ൽ ബ​സ് ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു

text_fields
bookmark_border
ദു​ബൈ​യി​ൽ ബ​സ് ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു
cancel
camera_alt

ദു​ബൈ ജ​ബ​ൽ​അ​ലി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബ​സും ട്രെ​യി​ല​റും

ദു​ബൈ: ജ​ബ​ൽ​അ​ലി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സ് ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് 27 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പെ​ർ​ഫ്യൂം ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തി​യ​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​ബ​ൽ അ​ലി ടെ​ക്നോ​ള​ജി പാ​ർ​ക്കി​ലെ പെ​ർ​ഫ്യൂം ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ ജ​ബ​ൽ​അ​ലി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് നി​ന്ന് ഫാ​ക്ട​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ബ​സി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ക​മ്പ​നി പ്ര​തി​നി​ധി പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​വ​രെ ദു​ബൈ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ആം​ബു​ല​ൻ​സ് സ​ർ​വി​സ് (ഡി.​സി.‌​എ‌.​എ​സ്) വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ഡി‌.​ഐ.​പി​ക്ക് സ​മീ​പ​ത്തെ എ​ൻ‌.​എം‌.​സി റോ​യ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ട്ര​ക്കും ബ​സും ത​മ്മി​ൽ സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നും 27 തൊ​ഴി​ലാ​ളി​ക​ൾ​ക്കേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും ആം​ബു​ല​ൻ​സു​ക​ൾ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നും പൊ​ലീ​സ് പ​ട്രോ​ളി​ങ്​ സം​ഘ​ത്തെ സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ച​താ​യും ദു​ബൈ പൊ​ലീ​സ് ട്രാ​ഫി​ക് വ​കു​പ്പ് ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ സെ​യ്ഫ് മു​ഹൈ​ർ അ​ൽ മ​സ്രൂ​യി പ​റ​ഞ്ഞു.സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ട്രാ​ഫി​ക് അ​ധി​കൃ​ത​രും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ദു​ബൈ ട്രാ​ഫി​ക് പ്രോ​സി​ക്യൂ​ഷ​ന് സ​മ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentbus and train
Next Story