ആകാശത്തും ആഴിയിലും വിജയക്കൊടി പാറിച്ച് ഇമറാത്തി പെൺമ
text_fieldsഅബൂദബി: ദേശീയ വനിതാ ദിനത്തെ ഇമറാത്തി ജനത വരവേൽക്കുന്നത് ഏറെ അഭിമാനത്തോടെയാണ്. ഭരണരംഗത്തും ഉദ്യോഗസ്ഥ മേഖലയിലും കായിക മുന്നേറ്റത്തിലുമെല്ലാം തേൻറടത്തോടെ തെൻറ ഇടം സ്വന്തമാക്കിയിരിക്കുകയാണ് ഇമറാത്തി പെൺ സമൂഹം. സ്കൂളുകളിലും കോളജുകളിലും 60 ശതമാനവും പെൺകുട്ടികളാണ്. രാജ്യത്തെ 29 മന്ത്രിമാരിൽ 9 എണ്ണം സ്ത്രീകൾ. സ്പെയിൻ, സ്വീഡൻ, പോർച്ചുഗൽ, മിലാൻ, കെസോവോ, ഹോാങ്കോങ്, മോണ്ടിനിഗ്രോ എന്നിവിടങ്ങളിലെ സ്ഥാനപതികളും 42 നയതന്ത്ര പ്രതിനിധികളും സ്ത്രീജനങ്ങൾ. സർക്കാർ ജോലികളിൽ 66ശതമാനവും കൈയാളുന്നതും വനിതകൾ. സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാനായി എന്തെങ്കിലുമൊരു ജോലിയല്ല, തീരുമാനങ്ങളെടുക്കേണ്ടുന്ന സുപ്രധാന പദവിയിലാണ് ഇതിൽ 30 ശതമാനം പേരും. ആഗോള വ്യവസായ ഹബ് ആയി മാറുന്ന യു.എ.ഇയിൽ 23000 വനിതാ സംരംഭകരുമുണ്ട്.
അബൂദബി തുറമുഖത്തിെൻറ കപ്പലോട്ട പരിശീലന കേന്ദ്രത്തിൽ നിന്ന് ചരിത്രത്തിലാദ്യമായി മൂന്നു മിടുക്കികൾ മാസ്റ്റർ ഒഫ് കോസ്റ്റൽ വാേട്ടഴ്സ് ബിരുദം നേടിയത് ഇൗ മാസമാണ്. ജനറൽ വിമൻസ് യൂനിയൻ അധ്യക്ഷയും, ഫാമിലി ഡവലപ്മെൻറ് ഫൗണ്ടേഷൻ സുപ്രിം ചെയർ വുമണും മാതൃശിശുക്ഷേമത്തിനുള്ള സുപ്രിം കൗൺസിൽ പ്രസിഡൻറുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക് 2015ലാണ് ഇമറാത്തി വനിതാ ദിനത്തിന് തുടക്കമിട്ടത്. 1975ൽ ജനറൽ വിമൻസ് യൂനിയന് രൂപം നൽകിയ ദിവസത്തിെൻറ ഒാർമയിലാണ് ആഗസ്റ്റ് 28 തെരഞ്ഞെടുത്തത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ദാന വർഷം പ്രമാണിച്ച് സ്ത്രീകൾക്കിടയിൽ സാമൂഹിക ഉത്തരവാദിത്വം, ദേശ സേവനം, സന്നദ്ധ പ്രവർത്തനം എന്നിവക്ക് കൂടുതൽ പ്രചാരം നൽകാൻ ‘ദാനപ്രവർത്തനങ്ങളിൽ സ്ത്രീകളും പങ്കാളികൾ’ എന്നതാണ് ഇക്കുറി ദിനാചരണ പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
