ഇംറാൻ ഖാന് ദുബൈയിൽ ഉന്നത കായിക പുരസ്കാരം
text_fieldsമുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ക്രിയേറ്റിവ് സ്പോർട്സ് അവാർഡ് പ്രഖ്യാപന ചടങ്ങിൽ ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ്
അടക്കമുള്ള പ്രമുഖർ
ദുബൈ: എമിറേറ്റിലെ സുപ്രധാനമായ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ക്രിയേറ്റിവ് സ്പോർട്സ് അവാർഡ് മുൻ ക്രിക്കറ്റ് താരവും പാകിസ്താൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്.
പാകിസ്താനെ ലോകത്തെ മുൻനിര ക്രിക്കറ്റ് രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റുന്നതിന് നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചാണ് ഇൻറർനാഷനൽ സ്പോർട്സ് പേഴ്സനാലിറ്റി അവാർഡ് നൽകുന്നത്. 2022 ജനുവരി ഒമ്പതിന് ദുബൈ എക്സ്പോ 2020യിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിലേക്ക് ഇത് സ്വീകരിക്കാനായി ഇംറാൻ ഖാനെ ക്ഷണിച്ചിട്ടുണ്ട്. അറബ് സ്പോർട്സ് പേഴ്സനാലിറ്റി എന്ന അവാർഡ് ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജോആൻ ബിൻ ഹമദ് ആൽഥാനിക്കും സമ്മാനിക്കും. ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡൻറായി ചുമതലയേറ്റതിന് ശേഷമുള്ള നേട്ടങ്ങൾക്കാണ് ഈ ആദരം സമർപ്പിക്കുന്നത്.
'ഡീപ് ഡൈവ് ദുബൈ'യിൽ നടന്ന ചടങ്ങിൽ ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അടക്കമുള്ള പ്രമുഖരടങ്ങുന്ന വേദിയിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

