Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംറാൻ ഖാൻ ഇന്ന് യു.എ.ഇയിൽ
text_fieldsbookmark_border
അബൂദബി: പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ രണ്ട് മാസത്തിനിെട രണ്ടാമതും യു.എ.ഇയിലെത്തുന്നു. പാകിസ്താന് സാമ്പത്തിക സഹായം തേടി ഇംറാൻ ഖാൻ ഞായറാഴ്ച യു.എ.ഇ നേതാക്കളെ കാണും. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി ശനിയാഴ്ച അബൂദബിയിൽ നടന്ന ഒമ്പതാമത് സർ ബനിയാസ് േഫാറത്തിനിടെ യു.എ.ഇ വിദേശകാര്യ^അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്താനുള്ള സാമ്പത്തിക പാേക്കജിന് വേണ്ടി നടക്കുന്ന ചർച്ചകളുടെ ഭാഗമായി ഇൗ മാസാദ്യം ശൈഖ് അബ്ദുല്ല പാകിസ്താൻ സന്ദർശിച്ചിരുന്നു.
Next Story
