Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.സി മോഷ്ടിച്ചതിന് തടവും പിഴയും

text_fields
bookmark_border
എ.സി മോഷ്ടിച്ചതിന് തടവും പിഴയും
cancel
Listen to this Article

ദുബൈ: എമിറേറ്റിലെ വില്ലകളിൽ നിന്ന് എ.സി യൂനിറ്റുകൾ മോഷ്ടിച്ച കേസിൽ പ്രതിക്ക് ഒരു വർഷം തടവും 1,30,000 ദിർഹം പിഴയും വിധിച്ച് ദുബൈ ക്രിമിനൽ കോടതി. ശിക്ഷാ കാലാവധി പൂർത്തിയായാൽ പ്രതിയെ നാടുകടത്താനും കോടതി നിർദേശിച്ചു. അൽ മുഹൈസിനയിലുള്ള വില്ലകളിൽ നിന്ന് എ.സി യൂനിറ്റുകൾ മോഷണം പോയതായി ഗൾഫ് പൗരനാണ് പൊലീസിൽ പരാതി നൽകിയത്.

വാടക ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് വില്ല പൂട്ടാൻ അധികൃതർ നിർദേശിച്ചു. ശേഷം താമസക്കാർ ഇല്ലായിരുന്നു. ഈ തക്കം നോക്കിയാണ് എ.സികൾ മോഷ്ടിച്ചത്. പ്രധാന ഡോറുകൾ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. വില്ലക്കകത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി ഫോറൻസിക് പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തുടർന്ന് മോഷണ വസ്തുക്കളുടെ മൂല്യത്തിന് തുല്യമായ പിഴയും ജയിൽ ശിക്ഷയും വിധിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Imprisonment and fine for stealing AC
Next Story