അഭ്യൂഹം പ്രചരിപ്പിച്ചാൽ തടവും പിഴയും ശിക്ഷ
text_fieldsദുബൈ: വിവരങ്ങളും വാർത്തകളും കൈമാറാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാത്തവരില്ല. എന്നാൽ, ഓൺലൈനിൽ കാണുന്നതെല്ലാം ഫോർവേഡ് ചെയ്താൽ കനത്ത വില കൊടുക്കേണ്ടിവരുമെന്നാണ് ദുബൈ പബ്ലിക് പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് യു.എ.ഇ പീനൽ കോഡ് പ്രകാരം ശിക്ഷാർഹമാണ്. മനപ്പൂർവം തെറ്റായതും മോശമായതുമായ വാർത്തകൾ, വിവരങ്ങൾ അല്ലെങ്കിൽ, കിംവദന്തികൾ പ്രചരിപ്പിക്കുകയോ പ്രകോപനപരമായ പ്രചാരണം നടത്തുകയോ ചെയ്യുന്നവർക്കാണ് പീനൽ കോഡിെൻറ 198ാം ആർടിക്കിൾ പ്രകാരം തടവുശിക്ഷ ലഭിക്കുക. 2012ൽ പുതുക്കിയ സൈബർ ക്രൈമുമായി ബന്ധപ്പെട്ട നിയമമനുസരിച്ച് അഭ്യൂഹങ്ങൾ പടച്ചുവിട്ടാൽ തടവും 10 ലക്ഷം ദിർഹംവരെ പിഴയും ലഭിക്കും. ഇന്ത്യൻ പി.സി.സി ലഭിക്കാൻ 105 ദിർഹമും യു.എ.ഇ പി.സി.സി കിട്ടാൻ 220 ദിർഹമും ചെലവായിരുന്നു. വാർത്തകൾ ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ പ്രചരിപ്പിക്കാൻ പാടുള്ളൂ എന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

