അപകടദൃശ്യങ്ങള്‍ പകര്‍ത്തി പങ്കിട്ടാൽ തടവും പിഴയും
text_fieldsഅല്‍ സാഫര്‍ന താമസകേന്ദ്രത്തിലെ കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായത് മൊബൈലില്‍ പകര്ത്തുന്നവര്
അബൂദബി: അപകടദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹ മാധ്യമങ്ങളിലോ മറ്റോ പങ്കുവെക്കുകയോ ചെയ്താല്‍ തടവും പിഴയും ലഭിക്കുമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് അബൂദബി പൊലീസ്. നിയമലംഘകര്‍ക്ക് 1000 ദിര്‍ഹം വരെ പിഴയും തടവുശിക്ഷയുമാണ് ലഭിക്കുക. അല്‍ സാഫര്‍ന താമസകേന്ദ്രത്തിലെ കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായത് മൊബൈലില്‍ പകര്‍ത്താന്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിെൻറയും ഇവരെ പൊലീസ് ഒഴിപ്പിക്കുന്നതിെൻറയും വിഡിയോ പങ്കുെവച്ചാണ് അധികൃതര്‍ വീണ്ടും താക്കീത് നൽകിയത്.
വാഹനാപകടസ്ഥലങ്ങളില് കൂട്ടംകൂടി നില്‍ക്കരുതെന്നും അപകടദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയോടെ ചെയ്യരുതെന്നും അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സും കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകടസ്ഥലത്ത് ആളുകള്‍ കൂട്ടം കൂടുന്നതിലൂടെ ആംബുലന്‍സുകളും എമര്‍ജന്‍സി വാഹനങ്ങളും അടക്കം ട്രാഫിക് പട്രോള്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്ക് അപകട സ്ഥലത്ത് എത്താന്‍ തടസ്സം നേരിടുകയും കൃത്യനിര്‍വഹണത്തിന് വിഘാതമുണ്ടാവുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അപകടം കണ്ട് ആകാംക്ഷമൂലം ആളുകള്‍ വാഹനം നിര്‍ത്തുകയും റോഡ് മുറിച്ചുകടക്കുകയും ചെയ്യുമ്പോള്‍ പിന്നാലെ വരുന്ന മറ്റു വാഹനങ്ങള്‍ ഇവര്‍ക്കുമേല്‍ ഇടിച്ചുകയറുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി. അപകടസ്ഥലത്ത് ആളുകള്‍ കൂട്ടംകൂടിനിന്ന് ഗതാഗതം തടസ്സപ്പെടുത്തുന്നതിെൻറ വിഡിയോ പങ്കുവച്ചാണ് അബൂദബി പൊലീസ് മുന്നറിയിപ്പ് കഴിഞ്ഞദിവസം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

