ബിരുദങ്ങൾക്ക് ഉടനടി അംഗീകാരം; സർവകലാശാലകളുടെ പേരുകൾ പുറത്തുവിട്ടു
text_fieldsദുബൈ: വിദ്യാർഥികളുടെ വിദ്യാഭ്യാസ യോഗ്യതക്ക് ഉടനടി അംഗീകാരം ലഭിക്കുന്ന സംരംഭത്തിൽ ഉൾപ്പെട്ട സർവകലാശാലകളുടെ പേരുകൾ പുറത്തുവിട്ട് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം. യു.എ.ഇ ആസ്ഥാനമായുള്ള 34 സർവകലാശാലകളാണ് ഓട്ടോമാറ്റിക് റെക്കഗ്നിഷൻ സംരംഭത്തിന്റെ ആദ്യ ഘട്ടത്തിൽ ചേർന്നത്. ഇതു ബിരുദധാരികൾക്ക് അവരുടെ ബിരുദങ്ങൾക്ക് ഉടനടി അംഗീകാരം ലഭിക്കാൻ സഹായകരമാകും. ‘സീറോ ബ്യൂറോക്രസി’ സംവിധാനത്തെ സഹായിക്കുന്നതും ദേശീയ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കുന്നതുമാണ് സംരംഭം.
നിലവിൽ പദ്ധതിയിൽ ഉൾപ്പെട്ട സർവകലാശാലകൾ:യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേഴ്സിറ്റി, സായിദ് യൂനിവേഴ്സിറ്റി, ഹയർ കോളജസ് ഓഫ് ടെക്നോളജി, അജ്മാൻ യൂനിവേഴ്സിറ്റി, അബൂദബി യൂനിവേഴ്സിറ്റി, ഷാർജ യൂനിവേഴ്സിറ്റി, ഖലീഫ യൂനിവേഴ്സിറ്റി, അൽ ഐൻ യൂനിവേഴ്സിറ്റി, ദുബൈ യൂനിവേഴ്സിറ്റി, ആർ.എ.കെ മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസ് യൂനിവേഴ്സിറ്റി, സിറ്റി യൂനിവേഴ്സിറ്റി അജ്മാൻ, അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ഷാർജ (എ.യു.എസ്), അബൂദബി പോളിടെക്നിക്, സോർബോൺ യൂനിവേഴ്സിറ്റി അബൂദബി, അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് റാസൽഖൈമ (ഔറാക്ക്), ഹെരിയോട്ട്-വാട്ട് യൂനിവേഴ്സിറ്റി ദുബൈ, ദുബൈയിലെ വോളോങ്കോങ് യൂനിവേഴ്സിറ്റി, ദുബൈ അമേരിക്കൻ യൂനിവേഴ്സിറ്റി, കനേഡിയൻ യൂനിവേഴ്സിറ്റി ദുബൈ, അമിറ്റി യൂനിവേഴ്സിറ്റി ദുബൈ, അൽ ഖാസിമിയ യൂനിവേഴ്സിറ്റി, ജുമൈറ യൂനിവേഴ്സിറ്റി, ദുബൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആൻഡ് ഇന്നവേഷൻ, അൽ വാസൽ യൂനിവേഴ്സിറ്റി, ദുബൈയിലെ ബ്രിട്ടീഷ് യൂനിവേഴ്സിറ്റി, ഇമാം മാലിക് കോളജ് ഫോർ ശരീഅഃ ആൻഡ് ലോ, മുഹമ്മദ് ബിൻ റാശിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ്, മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റീസ്, ഫാത്തിമ കോളേജ് ഓഫ് ഹെൽത്ത് സയൻസസ്, റബ്ദാൻ അക്കാദമി, എമിറേറ്റ്സിലെ അമേരിക്കൻ യൂനിവേഴ്സിറ്റി, ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി, ലിവ കോളേജ്.
സംവിധാനം ആരംഭിച്ചതിനുശേഷം 25,000ത്തിലധികം ബിരുദധാരികൾക്ക് ഈ സേവനം പ്രയോജനപ്പെട്ടുവെന്നും മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള സ്കോളർഷിപ്പുകൾക്ക് കീഴിൽ വിദേശത്ത് പഠിക്കുന്ന ഇമാറാത്തി വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി ഇത് വിപുലീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

