ഇമാറാത്തിന്റെ പാരമ്പര്യം വിളിച്ചോതി ഷാർജ ഹെറിറ്റേജ് ഡേയ്സ്
text_fieldsഇമാറാത്തിന്റെ പാരമ്പര്യം വിളിച്ചോതി ഷാർജ ഹെറിറ്റേജ് ഡേയ്സ്ഷാർജ: യു.എ.ഇയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതി ഷാർജ ഹെറിറ്റേജ് ഡേയ്സ്. ഖോർഫക്കാനിൽ നടക്കുന്ന പരിപാടിയിൽ ‘പൈതൃകവും സർഗാത്മകതയും’ എന്ന ആശയത്തിലാണ് ഇത്തവണത്തെ ആഘോഷം.
മാർച്ച് അഞ്ചിന് തുടങ്ങിയ പരിപാടി 12 വരെ ഖോർഫക്കാനിലെ ലുലുയ ഏരിയയിലെ അൽസെദ്ര ഹെറിറ്റേജ് ഡിസ്ട്രിക്ടിലും 12 ചെറിയ നഗരങ്ങളിലും നടക്കും. ഷാർജ ഭരണാധികാരിയുടെ ഓഫിസ് ഡെപ്യൂട്ടി ചീഫ് ശൈഖ് സയീദ് ബിൻ സഖർ അൽഖാസിമിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
എമിറേറ്റിന്റെ നാല് പരിസ്ഥിതി മേഖലകളായ പർവതപ്രദേശം, കാർഷികം, മരുഭൂമി, സമുദ്രം എന്നിവയെ പരിചയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. പരമ്പരാഗത പൈതൃകത്തെ തിരിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ നിരവധി മത്സരങ്ങളും സംഗീതപരിപാടികളും ഹെറിറ്റേജ് ഡേയ്സിൽ അരങ്ങേറുന്നുണ്ട്. കൂടാതെ കൃഷിയിടങ്ങളിൽനിന്നുള്ള കരകൗശല വസ്തുക്കളുടെ പ്രദർശനവും ജനപ്രിയ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. പരമ്പരാഗത സംസ്കാരത്തെ പിന്തുണക്കുന്നതിനായി കുട്ടികൾക്ക് കഥകൾ, മത്സരങ്ങൾ, കഥകൾ, നാടകങ്ങൾ എന്നിവയും ആസ്വദിക്കാനാകും. ചരിത്രപ്രാധാന്യമുള്ള ഖോർഫക്കാനിൽ പരിപാടി സംഘടിപ്പിക്കുന്നതാണ് ഷാർജ ഹെറിറ്റേജ് ഡേയ്സിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഷാർജ ഹെറിറ്റേജ് ഡേയ്സ് ജനറൽ സൂപ്പർവൈസർ മുഹമ്മദ് അലി അൽ ജോഹാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

