മലയാളികൾ കൈയൊഴിഞ്ഞ കേരള സിലബസിൽ വീണ്ടും ഒന്നാമനായി ഇമറാത്തി ബാലൻ
text_fieldsഉമ്മുല്‍ഖുവൈന്‍: അബ്ദുൽ അസീസ് അൽ ഹർമൂദിയെ ഒാർമയുണ്ടോ? രണ്ടു വർഷം മുൻപ് പത്താം ക്ലാസ് പരീക്ഷയിൽ ഉമ്മുൽ ഖുവൈൻ ഇംഗ്ലീഷ് സ്കൂളിൽ നിന്ന് ഏറ്റവും മികച്ച വിജയം നേടിയ യു.എ.ഇ സ്വദേശിയായ ബാലനെ. ആ മിടുക്കൻ വീണ്ടും മികവ് തെളിയിച്ചിരിക്കുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോഴും മലയാളി വിദ്യാർഥികളെയെല്ലാം മറികടന്ന് ഹർമൂദി തന്നെ ഒന്നാമൻ.
നൂറുശതമാനം വിജയ നേട്ടത്തിനൊപ്പം ഇൗ അസാധാരണ വിജയം കൂടിയായപ്പോൾ ഉത്സാഹതിമിർപ്പിലാണ് സ്കൂളിലെ അധ്യാപകരും കുട്ടികളും. ഇഷ്ട വിഷയമായ സയന്‍സാണ് അബ്ദുല്‍ അസീസ് തെരഞ്ഞെടുത്തത്. മലയാളി വിദ്യാര്‍ഥികള്‍ സ്വന്തം പാഠ്യപദ്ധതിയെ മാറ്റി നിര്‍ത്തി മറ്റു പാഠ്യപദ്ധതികള്‍ക്ക് പിറകെ പോകുമ്പോഴാണ് അബ്ദുൽ അസീസിനെ പോലെ പലരും ഇതിെൻറ മേൻമ തേടി എത്തുന്നത് എന്നുമോർക്കുക.
ഇന്ത്യയുടെ വൈവിധ്യവും യു.എ.ഇയിലെമ്പാടും കാണുന്ന മലയാളികളുടെ നൻമയുമാണ് ഇൗ മിടുക്കനെ കേരള പാഠ്യപദ്ധതിയിലേക്ക് ആകർഷിച്ചത്.
ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി വലിയ ജോലി സമ്പാദിച്ച് ജീവിതം സുഖകരമാക്കുക മാത്രമല്ല രാജ്യത്തെ സേവിക്കുക എന്നതും തന്നില്‍ അര്‍പ്പിതമായ വലിയ കടമയാണെന്ന് അബ്ദുല്‍ അസീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
