ഇമറാത്തിനായൊരുങ്ങുന്നു; ഇമ്പമേറും ഇൗണങ്ങൾ
text_fieldsദുബൈ: യു.എ.ഇയുടെ ദേശീയ ദിനം ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് കാത്തിരിക്കുന്ന ഒരു ഉത്സവമാണ്. സ്വന്തം നാട്ടുകാരെയെന്നപോലെ നമ്മെ നെഞ്ചേറ്റുന്ന ഇൗ നാടിന് ആദരവർപ്പിച്ച് സ്നേഹഗീതങ്ങൾ ഒരുക്കുന്ന തിരക്കിലാണ് നിരവധി മലയാളി കലാകാരൻമാർ. മലയാള സിനിമാ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ബിഗ് സല്യൂട്ട് യു.എ.ഇ എന്ന പേരിൽ തമിഴ്നാട്ടിൽ സംഘടിപ്പിക്കുന്ന യു.എ.ഇ ദേശീയദിനാഘോഷത്തിെൻറ ഭാഗമായി ഇമറാത്തി കവി ഡോ. ശിഹാബ് ഘാനിമിെൻറ യാ ഇമറാത്തു എന്നു തുടങ്ങുന്ന കവിത ഉൾക്കൊള്ളിച്ച് സംഗീത ആൽബം റെഡിയായി കഴിഞ്ഞു.
മലയാള താരങ്ങളായ മോഹൻലാൽ, രവീന്ദ്രൻ, സംവിധായകൻ സിദ്ദീഖ് തുടങ്ങിയവരാണ് ആഘോഷങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്. ഗാനം ആലപിക്കുന്നത് യു.എ.ഇയിൽനിന്നു വളർന്നുവന്ന ഗായിക മീനാക്ഷിയാണ്. സംഗീതത്തിന് പേരുകേട്ട കുടുംബത്തിലെ സംഗീത സംവിധായകരായ സഹോദരങ്ങൾ ഒരുക്കുന്ന ദിൽഹേ ഇമാറത്ത് ആണ് മറ്റൊരു ഗാന ഉപഹാരം. നഫ്ല സാജിദ്, യാസിർ അഷ്റഫ് എന്നിവർ ചേർന്ന് തയാറാക്കിയ സംഗീത ആൽബം ഡിസംബർ ഒന്നിന് പ്രകാശനം ചെയ്യും.
നഫ്ല സംഗീതവും യാസർ ഓർക്കസ്ട്രേഷനും നിർവഹിച്ച ഗാനം ആലപിക്കുന്നതും ഇരുവരും ചേർന്നാണ്. ഹിന്ദി അറബി ഭാഷകളിലുള്ള ഗാനരചന നിർവഹിച്ചത് റിനീഷ് നിലമ്പൂരും അബ്ദുല്ല അമാനത്തുമാണ്. റഫീഖ് കാക്കടവ് സംവിധാനം ചെയ്ത ആൽബം നിർമിച്ചത് നസീർ വാടാനപ്പള്ളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
