Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇമറാത്തി രുചിയുടെ...

ഇമറാത്തി രുചിയുടെ റാണിയായി ബീഗം ഷാഹിന

text_fields
bookmark_border
ഇമറാത്തി രുചിയുടെ റാണിയായി ബീഗം ഷാഹിന
cancel
camera_alt??? ??????? ??????????????????? ??????????? ?????????????? ????????? ????? ??????? ???????????????????

ദു​ബൈ: യു.​എ.​ഇ​യി​ലെ ഏ​ത്​ അ​റ​ബി​ക്​ റ​സ്​​റ്റാ​റ​ൻ​റി​ൽ ചെ​ന്നാ​ലും അ​വി​ടെ മേ​ശ​ക​ളി​ലും മ​ജ്​​ലി​സി​ലു​മു​ണ്ടാ​വും മ​ല​യാ​ളി​ക​ൾ. എ​ന്നാ​ൽ, അ​റ​ബി​ക്​ വി​ഭ​വ​ങ്ങ​ൾ ക​ഴി​ച്ചാ​സ്വ​ദി​ക്കാ​ൻ മാ​ത്ര​മ​ല്ല, അ​റ​ബി​ക​ളെ​പ്പോ​ലും മ​റി​ക​ട​ക്കു​ന്ന രീ​തി​യി​ൽ ഉ​ഗ്ര​നാ​യി ത​യാ​റാ​ക്കാ​നും മ​ല​യാ​ളി​ക​ൾ​ക്ക​റി​യാം എ​ന്ന്​ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്​ മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി ബീ​ഗം ഷാ​ഹി​ന.


അ​ബൂ​ദ​ബി​യി​ലെ സാം​സ്​​കാ​രി​ക ഉ​ത്സ​വ​മാ​യ അ​ൽ ഹൊ​സ​ൻ ഫെ​സ്​​റ്റി​വ​ലി​​​​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഇ​മ​റാ​ത്തി പാ​ച​ക​മ​ത്സ​ര​ത്തി​ലാ​ണ്​ യു.​എ.​ഇ, അ​ർ​ജ​ൻ​റീ​ന, ഇ​റ്റ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്നി​ലാ​ക്കി ഷാ​ഹി​ന കി​രീ​ടം ചൂ​ടി​യ​ത്. നെ​യ്​​മീ​ൻ​കൊ​ണ്ടു​ള്ള ഇ​മ​റാ​ത്തി വി​ഭ​വ​ങ്ങ​ളാ​ണ്​ ഫൈ​ന​ലി​ൽ ത​യാ​റാ​ക്കി​യ​ത്. യു.​എ.​ഇ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന പാ​ച​ക​വി​ദ​ഗ്​​ധ​രെ​പ്പോ​ലും പി​ന്നി​ലാ​ക്കു​ന്ന​താ​യി​രു​ന്നു ആ ​രു​ചി​ക്കൂ​ട്ട്. ആ​ദ്യ ഇ​മ​റാ​ത്തി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഷെ​ഫ്​ മു​സാ​ബീ അ​ൽ കാ​ബി​യാ​യി​രു​ന്നു മു​ഖ്യ വി​ധി​ക​ർ​ത്താ​വ്.10,000 ദി​ർ​ഹം സ​മ്മാ​ന​ത്തു​ക​ക്കു​ പു​റ​മെ അ​ടു​ത്ത വ​ർ​ഷ​ത്തെ മ​ത്സ​ര​ത്തി​ലെ ജ​ഡ്​​ജി​ങ്​ പാ​ന​ലി​ലും അ​വ​ർ ഇ​ടം​പി​ടി​ച്ചു.


11 വ​ർ​ഷ​മാ​യി യു.​എ.​ഇ​യി​ൽ താ​മ​സി​ക്കു​ന്ന ഷാ​ഹി​ന നേ​​ര​ത്തേ​യും പാ​ച​ക​മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. പ​ക്ഷേ, ഇ​ത്ര​യേ​റെ രു​ചി​യു​ള്ള ഒ​രു വി​ജ​യം ഇ​താ​ദ്യ​മെ​ന്നാ​ണ്​ അ​വ​ർ പ​റ​യു​ന്ന​ത്. ചാ​വ​ക്കാ​ട്​ സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​ഷീ​ദാ​ണ്​ ഭ​ർ​ത്താ​വ്. റ​ഷ, ഇ​ഷ, ഷെ​സ എ​ന്നി​വ​ർ മ​ക്ക​ൾ. serve it like shani എ​ന്ന യൂ​ട്യൂ​ബ്​ ചാ​ന​ലും ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsimarathi ruchibeegam shahina
News Summary - imarathi ruchi-beegam shahina-uae-gulf news
Next Story