Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയമനിൽ ഇമറാത്തി ...

യമനിൽ ഇമറാത്തി  പൈലറ്റിന്​ വീരമൃത്യു

text_fields
bookmark_border
യമനിൽ ഇമറാത്തി  പൈലറ്റിന്​ വീരമൃത്യു
cancel
camera_alt???? ??????????? ????? ????? ??? ????????? ??? ??????? ?? ??????? ????????? ??????? ????????? ?? ???????? ?????????????? ??????????????????

അബൂദബി: യമനിൽ സമാധാനം പൂനസ്​ഥാപിക്കാനുള്ള ​ദൗത്യസേനയിൽ അംഗമായിരുന്ന ഇമറാത്തി പൈലറ്റി​​െൻറ വീരമൃത്യുവിൽ അനുശോചിച്ച്​ രാഷ്​ട്രം. സ​ാ​േങ്കതിക തകരാറിനെ തുടർന്ന്​ വിമാനം തകർന്നാണ്​ കാപ്​റ്റൻ ഖാലിദ്​ മുഹമ്മദ്​ അൽ ഷെഹിയുടെ ജീവൻ നഷ്​ടപ്പെട്ടതെന്ന്​ യു.എ.ഇ സായുധ സേനാ ജനറൽ കമാൻറിനെ ഉദ്ധരിച്ച്​ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട്​ ചെയ്​തു. കാപ്​റ്റൻ ഷെഹിക്കു വേണ്ടിയുള്ള മയ്യിത്ത്​ നമസ്​കാരം ഫുജൈറ അൽ ഖുദ്​ഫയിലെ ഷഹീദ്​ മസ്​ജിദിൽ നടന്നു. 

31 വയസുള്ള അദ്ദേഹത്തിന്​ ഒമ്പതു മാസം പ്രായമുള്ള മകളടക്കം മൂന്ന്​ കുഞ്ഞുങ്ങളുണ്ടായിരുന്നു. വിജയമോ രക്​തസാക്ഷിത്വമോ ലഭിക്കാനായി പ്രാർഥിക്കണമെന്നായിരുന്നു കാപ്​റ്റൻ സുഹൃത്തുക്കൾക്ക് അവസാനമായി അയച്ച സന്ദേശം. കഴിഞ്ഞ മാസം നാല്​ ഇമറാത്തി സൈനികർ രക്​തസാക്ഷികളായിരുന്നു. 
രാഷ്​ട്ര പിതാവ്​ ശൈഖ്​ സായിദി​​െൻറ പേരമകൻ ശൈഖ്​ സായിദ്​ ബിൻ ഹംദാൻ ബിൻ സായിദ്​ ആൽ നഹ്​യാൻ ഉൾപ്പെടെ മൂന്നു പേർക്ക്​ പരിക്കും സംഭവിച്ചിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsimarathi pilot
News Summary - imarathi pilot-uae-gulf news
Next Story