ഇമറാത്തി പുസ്തകമേള ശൈഖ് സുൽത്താൻ ഉദ്ഘാടനം ചെയ്തു
text_fieldsഷാർജ: അൽ സാഹിയയിലെ ബുക് അതോറിറ്റി കെട്ടിടത്തിൽ തുടങ്ങിയ പ്രഥമ സ്വദേശി പുസ്തകമ േളയുടെ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബി ൻ മുഹമ്മദ് അൽ ഖാസിമി നിർവ്വഹിച്ചു. ഉദ്ഘാടന ശേഷം സുൽത്താൻ പ്രദർശനം നടന്ന് കാണുകയു ം അഭിപ്രായങ്ങൾ പങ്ക് വെക്കുകയും ചെയ്തു.
2019ലെ ലോകപുസ്തക തലസ്ഥനമായി യുനെസ്ക ോ ഷാർജയെ തെരഞ്ഞെടുത്തുമായി ബന്ധപ്പെട്ട് നടക്കുന്ന സാംസ്കാരിക ആഘോഷങ്ങളിൽ ബന്ധപ്പെടുത്തിയാണ് പുസ്തകമേള ഒരുക്കിയിട്ടുള്ളത്. സ്വദേശി എഴുത്തുകാരുടെ നൂറ് കണക്കിന് പുസ്തകങ്ങളാണ് മേളയുടെ പ്രത്യേകത. ശൈഖ് സുൽത്താെൻറതടക്കമുള്ള 80 സ്വദേശി എഴുത്തുകാരുടെ കൈയെഴുത്തു പ്രദർശനവും വേറിട്ടതാണ്.
നീളൻ വരാന്തയിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റിയ ശൈഖ് സുൽത്താെൻറ പുസ്തകങ്ങളും പ്രദർശനത്തിലുണ്ട്. എമിറേറ്റ്സ് മ്യൂസിയത്തിൽ സ്വദേശി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സ്വദേശി എഴുത്തുകാർ പങ്കെടുക്കുന്ന സംവാദങ്ങളും ശിൽപശാലകളും നടക്കുന്നു. ഉദ്ഘാടന വേളയിൽ ബുക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി, ഷാർജ നിക്ഷേപ വികസന അതോറിറ്റി ചെയർപേഴ്സൻ ശൈഖ ബുദൂർ ബിൻത് മുഹമ്മദ് ആൽ ഖാസിമി തുടങ്ങിയവർ സന്നിഹിതരായിരുന്നു. രാത്രി 9.30 മുതൽ പുലർച്ചെ 12.30വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.
സ്വദേശി പുസ്തകമേളക്ക് ശൈഖ് സുൽത്താൻ അഞ്ച് ലക്ഷം അനുവദിച്ചു
ഷാർജ: തദ്ദേശീയരായ എഴുത്തുകാരെ േപ്രാത്സാഹിപ്പിക്കുവാൻ ലക്ഷ്യമിട്ട് ആരംഭിച്ച ഇമാറാത്തി പുസ്തകമേളക്ക് ശൈഖ് സുൽത്താൻ അഞ്ച് വക്ഷം ദിർഹം അനുവദിച്ചു. വായനശാലകളിൽ ഏറ്റവും മികച്ച കൃതികൾ ലഭ്യമാക്കുക, സ്വദേശി എഴുത്തുകാരുടെ രചനകൾ പ്രസിദ്ധീകരിക്കുകയും അവ ലോക പുസ്തകമേളകളിലും മറ്റും പരിചയപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് തുക വിനിയോഗിക്കുക. സ്വദേശി എഴുത്തുകാരുടെ ആയിരത്തിലധികം പുസ്തകങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
