Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിക്കെതിരെ ജാഗ്രത പാലിക്കുക -ഇമാമുമാർ

text_fields
bookmark_border
ലഹരിക്കെതിരെ ജാഗ്രത പാലിക്കുക -ഇമാമുമാർ
cancel

​ദുബൈ: സമൂഹത്തിന്റെ അടിത്തറയിളക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ വിശ്വാസിസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് യു.എ.ഇയിലെ പള്ളികളിൽ ജുമുഅ ഖുതുബക്ക് നേതൃത്വം നൽകിയ ഇമാമുമാർ ആഹ്വാനം ചെയ്തു. കേവലം ഒരു വ്യക്തിയുടെ നാശത്തിലുപരി, ഒരു തലമുറയെയും കുടുംബ ഭദ്രതയെയും പാടെ തകർക്കുന്ന ലഹരിവസ്തുക്കൾക്കെതിരെ കടുത്ത ജാഗ്രത പുലർത്തണമെന്ന് ഖുതുബയിൽ ഇമാമുമാർ ഓർമ്മിപ്പിച്ചു.

'നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തരുത്; തീർച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു' എന്ന വിശുദ്ധ ഖുർആൻ സൂക്തം ഉദ്ധരിച്ചുകൊണ്ട്, സ്വന്തം കൈകൾ കൊണ്ട് സ്വയം നാശത്തിലേക്ക് നടന്നുപോകരുതെന്ന് അവർ വിശ്വാസികളോട് ആവശ്യപ്പെട്ടു. ലഹരിക്ക് അടിമപ്പെടുന്നവർ സ്വന്തം ജീവിതം മാത്രമല്ല, തങ്ങളെ വിശ്വസിച്ചുകഴിയുന്ന കുടുംബത്തിന്റെ തണലാണ് ഇല്ലാതാക്കുന്നത്. ​കുടുംബത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കേണ്ട സമ്പത്ത്, സ്വന്തം നാശത്തിനായി ധൂർത്തടിക്കുന്നതിനെതിരെ ശക്തമായ താക്കീതാണ് ഇമാമുമാർ നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - imams demands to take action against drugs
Next Story