‘ഇമ’ വാർഷികാഘോഷം സംഘടിപ്പിച്ചു
text_fields‘ഇമ’ വാർഷികാഘോഷം ‘ഉണർവ് 2025’ന്റെ ഉദ്ഘാടന സെഷനിൽ ഇമ പ്രസിഡന്റ് ബിജിലി സാമുവൽ സംസാരിക്കുന്നു
അൽ ഐൻ: ഇന്ത്യൻ മഹിളാ അസോസിയേഷൻ (ഇമ) ‘ഉണർവ് 2025’ എന്ന പേരിൽ വാർഷിക ആഘോഷം സംഘടിപ്പിച്ചു. അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന പരിപാടിയിൽ 2024-25 വർഷത്തിൽ 10,12 ക്ലാസുകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികൾക്ക് ഇമ ഏർപ്പെടുത്തിയ പ്രിയദർശിനി അക്കാദമിക് എക്സലൻസ് അവർഡുകൾ നൽകി ആദരിച്ചു. വിവിധ കലാപരിപാടികളും അനുബന്ധമായി അരങ്ങേറിയിരുന്നു.
ഇന്ത്യൻ മഹിളാ അസോസിയേഷൻ പ്രസിഡന്റ് ബിജിലി സാമുവേൽ അധ്യക്ഷതവഹിച്ചു. ഇൻകാസ് യു.എ.ഇ നാഷനൽ ജനറൽ സെക്രട്ടറി ഷിജി അന്ന ജോസഫ് പരിപാടി ഉദ്ഘാടനംചെയ്തു. ജനറൽ സെക്രട്ടറി ഫൈജി സെമിർ സ്വാഗതവും ട്രഷറർ മഞ്ജുഷ സന്തോഷ് നന്ദിയും അറിയിച്ചു.
പ്രവാസലോകത്ത് 50 വർഷം പൂർത്തിയാക്കിയ ദമ്പതിമാരായ അബ്ദുൽഖാദർ താജുദ്ദീൻ, ബിമാ താജുദ്ദീൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രോഗ്രാം കോഓഡിനേറ്റർമാരായ ദീപിക മഹേഷ്, മുമ്പിന മുജീബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് പയ്യന്നൂർ, ജനറൽ സെക്രട്ടറി സലിം വെഞ്ഞാറമൂട്, ദീപ പറയത്ത്, നെജിത്ത് മഹീൻ, സ്മിത രാജേഷ് മറ്റിതര സംഘടനകളുടെ വനിത പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

