ഇലാഹിയ എമിറേറ്റ്സ് കപ്പ് ഫുട്ബാള്‍ മത്സരം സമാപിച്ചു
text_fields‘ഇലാഹിയ എമിറേറ്റ്സ് കപ്പ് 2025’ ഫുട്ബാള്‍ ടൂര്‍ണമെന്റ് ജേതാക്കള്‍
ഷാര്‍ജ: എൻജിനീയേഴ്സ് പ്രീമിയര്‍ ലീഗ് സീസണിലെ അഞ്ചാമത് ടൂര്‍ണമെന്റായ ‘ഇലാഹിയ എമിറേറ്റ്സ് കപ്പ് 2025’ മത്സരങ്ങള്‍ക്ക് ആവേശകരമായ പരിസമാപ്തി. 41 എൻജിനീയറിങ് കോളജ് അലുമ്നി ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ 91 പ്രാഥമിക മത്സരങ്ങള്‍ക്കൊടുവില്‍ നടന്ന കലാശക്കളിയില്‍ ക്ലാസിക് വിഭാഗത്തില്‍ എല്‍.ബി.എസ് കോളജ് എൻജി. കാസര്‍കോടും മാസ്റ്റേഴ്സ് വിഭാഗത്തില്‍ അൻജുമന് എൻജി. കോളജും ചാമ്പ്യന്മാരായി.
എന്‍.എസ്.എ കോളജ് എൻജി. പൗക്കാട്, എം.ഇ.എസ് കോളജ് എൻജി. കോളജ് കുറ്റിപ്പുറം ടീമുകള്‍ ഇരു വിഭാഗങ്ങളിലായി രണ്ടാമതെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരങ്ങളും നടന്നു. വര്‍ണാഭമായ കാര്‍ണിവലും നടന്നു. വ്യത്യസ്ത കലാ പരിപാടികളും മാജിക്കും നാടന്‍ ഭക്ഷണ ശാലകളും കാര്‍ണിവലില്‍ ഒരുക്കിയിരുന്നു. മത്സര ജേതാക്കള്‍ക്ക് ഐ.സി.ഇ.ടി അലുമ്നി അംഗങ്ങള്‍ ട്രോഫികള്‍ സമ്മാനിച്ചു.

