Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ​ഐ.ഐ.ടി:...

യു.എ.ഇയിൽ ​ഐ.ഐ.ടി: പ്രതീക്ഷയോടെ പ്രവാസി രക്ഷിതാക്കൾ

text_fields
bookmark_border
യു.എ.ഇയിൽ ​ഐ.ഐ.ടി: പ്രതീക്ഷയോടെ പ്രവാസി രക്ഷിതാക്കൾ
cancel
camera_alt

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ന്യൂഡൽഹി

ദുബൈ: യു.എ.ഇയിൽ ​ഐ.ഐ.ടി സ്ഥാപിക്കുമെന്ന കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ ഗൾഫിലെ രക്ഷിതാക്കൾ. കഴിഞ്ഞദിവസം ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിലാണ്​ ഐ.ഐ.ടി സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായത്​. ആദ്യമായാണ്​ ഇന്ത്യക്ക്​ പുറത്ത്​ ഐ.ഐ.ടി വരുന്നത്​. എവിടെയാണ്​ സ്ഥാപിക്കുന്നതെന്നോ എ​പ്പോൾ തുടങ്ങുമെന്നോ വ്യക്​തമായ വിവരം ലഭിച്ചിട്ടില്ല. ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്​ഡ്​ എന്നീ കടമ്പകൾ കടക്കുന്നവർക്കായിരിക്കും അഡ്​മിഷൻ നൽകുക. എൻജിനീയറിങ്ങിനോട്​ താൽപര്യമുള്ളവർക്ക്​ മികച്ച അവസരമായിരിക്കും ഐ.ഐ.ടി. പ്ലസ്​ ടു കഴിയുമ്പോൾ എൻജിനീയറിങ്​ ആഗ്രഹിക്കുന്ന വിദ്യാർഥികൾ നാട്ടിലേക്ക്​ പോകുന്നതാണ്​ പതിവ്​.

ഇവിടെയുള്ള ഫീസ്​ താങ്ങാനാവാത്തവരാണ്​ നാട്ടിൽപോയി പഠിക്കുന്നത്​. ഇന്ത്യയുടെ ഐ.ഐ.ടി എത്തുന്നതോടെ ഇന്ത്യൻ വിദ്യാർഥികൾക്ക്​ സ്​കോളർഷിപ്പോടെ കുറഞ്ഞ ചെലവിൽ പഠിക്കാനാകുമെന്നാണ്​ അവരുടെ പ്രതീക്ഷ. ഇന്ത്യൻ അധ്യാപകർക്കും കൂടുതൽ ജോലി സാധ്യതകളുണ്ടാകുമെന്ന്​ പ്രതീക്ഷിക്കുന്നു. നിലവിൽ ഇന്ത്യയിൽ 23 ​ഐ.ഐ.ടികളുണ്ട്​. ഇതിന്​ സമാനമായ പ്രവേശന നടപടിക്രമങ്ങൾ തന്നെയായിരിക്കും യു.എ.ഇയിലേതും. പ്ലസ്​ ടുവിന്​ 75 ശതമാനം മാർക്കോടെ (മാത്​സ്​, ഫിസിക്സ്​) പാസായവർക്ക്​ ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതാം. ഇതിൽ രണ്ടര ലക്ഷം റാങ്കിനുള്ളിൽ വരുന്നവർക്ക്​ ജെ.ഇ.ഇ അഡ്വാൻസ്​ എഴുതാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiFirst IIT outside IndiaIIT in UAE
News Summary - IIT in the UAE: hopeful expat parents
Next Story