സിറിയൻ വനിത അഭയാർഥികൾക്ക് സ്വയം പര്യാപ്തതക്ക് ഐ.ഐ.സി.ഒ പരിശീലനം
text_fieldsസിറിയൻ അഭയാർഥികൾ പരിശീലന കേന്ദ്രത്തിൽ
കുവൈത്ത് സിറ്റി: സിറിയൻ വനിത അഭയാർഥികൾക്ക് സ്വയം പര്യാപതക്ക് കുവൈത്ത് ഇന്റർനാഷനൽ ഇസ് ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ) സഹായം.
വനിത അഭയാർഥികൾക്കായി തുർക്കിയിൽ പരിശീലന കോഴ്സ് സംഘടിപ്പിച്ചതായി ഐ.ഐ.സി.ഒ അറിയിച്ചു. സിറിയൻ വനിതകളെ വിവിധ മേഖലകളിൽ പ്രാപ്തരാക്കുകയും ശാക്തീകരിക്കുകയുമാണ് ഇതുവഴി ലക്ഷ്യമിട്ടത്.
ആറ് മാസം നീണ്ടുനിൽക്കുന്ന പരിശീലന കോഴ്സ് 101 സിറിയൻ സ്ത്രീകൾക്കും അവരുടെ കുടുംബങ്ങളിലെ 400 ഓളം അംഗങ്ങൾക്കും പ്രയോജനം ചെയ്തുവെന്ന് ഐ.ഐ.സി.ഒ വ്യക്തമാക്കി. ഏകദേശം 37,000 യു.എസ് ഡോളർ ചെലവുവരുന്നതാണ് പരിശീലന പദ്ധതി. വീടുകളിൽ ചെറുകിട ബിസിനസുകൾ ആരംഭിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും കൈമാറിയതായി ഐ.ഐ.സി.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

