ഐ.ഐ.സി ഖുര്‍ആന്‍ പാരായണ മത്സരം; 400 ഓളം പേര് മാറ്റുരക്കും
text_fieldsഅബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കാറുള്ള റമദാനിലെ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഇത്തവണ പങ്കെടുക്കുന്നത് നാനൂറോളം പേര്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് ഇത്തവണത്തെ മത്സരത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് 14,15,16 തീയതികളിലാണ് പരിപാടി നടക്കുക. മത്സരത്തില്‍ യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കാണ് അവസരമുള്ളത്.
10 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള ആണ്‍കുട്ടികള്‍, 15 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍, 19 വയസ്സിനു മുകളിലുള്ള പുരുഷന്മാര് എന്നീ കാറ്റഗറികളിലാണ് മത്സരം. മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000, 30,000, 20,000 ഇന്ത്യന്‍ രൂപ കാഷ് പ്രൈസ് സമ്മാനിക്കുമെന്ന് പ്രസിഡന്റ് പി. ബാവ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐ.ഐ.സി മാനേജിങ് കമ്മിറ്റി അറിയിച്ചു. മാര്‍ച്ച് 16ന് രാത്രിയാണ് ഗ്രാൻഡ് ഫിനാലെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

