ഐ.ഐ.സി സംഗീത പരിപാടി സംഘടിപ്പിച്ചു
text_fieldsഇന്ത്യന്‍ ഇസ്‍ലാമിക് സെന്റര് കള്‍ചറൽ വിങ് സംഘടിപ്പിച്ച സംഗീത പരിപാടി
അബൂദബി: ഇന്ത്യന്‍ ഇസ്‍ലാമിക് സെന്റര് കള്‍ചറൽ വിങ് സംഘടിപ്പിച്ച സംഗീത പരിപാടി ‘മുറ്റത്തെ മുല്ല സീസണ്‍ 2’ ശ്രദ്ധേയമായി. അബൂദബിയിലെ പതിനഞ്ചോളം വരുന്ന കലാകാരന്മാര്‍ അവതരിപ്പിച്ച സംഗീത പരിപാടിയും മാട്ടൂല്‍ കെ.എം.സി.സിയുടെ കോല്‍ക്കളിയും ആകര്‍ഷകമായി.
ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് ബാവ ഹാജിയുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ കുറ്റിക്കോല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അബൂദബി ഇസ്‍ലാമിക് സെന്‍റര്‍ ലൈബ്രറിയിലേക്ക് നല്‍കുന്ന പുസ്തകം ‘ഹരികഥ’ മാധ്യമപ്രവര്‍ത്തകന്‍ റാഷിദ് പൂമാടം ബാവ ഹാജിക്ക് കൈമാറി.
40 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ സീനിയര്‍ മെംബര്‍ പള്ളിക്കാട്ടില്‍ അബ്ദുല്‍ അസീസിനുള്ള ഉപഹാരം ഇസ്‍ലാമിക് സെന്‍റര്‍ വൈസ് പ്രസിഡന്‍റ് വി.പി.കെ. അബ്ദുല്ല കൈമാറി.
അബൂദബി കെ.എം.സി.സി. ജനറല്‍ സെക്രട്ടറി യൂസഫ് മാട്ടൂല്‍, ഇസ്‍ലാമിക് സെന്‍റർ മുന്‍ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍സലാം ടി.കെ, സെന്‍റര്‍ ആക്ടിങ് സെക്രട്ടറി സി. സമീര്‍, ഹാഷിം ഹസന്‍കുട്ടി, കള്‍ചറൽ സെക്രട്ടറി മശ്ഹൂദ് നീര്‍ച്ചാല്‍, ഹുസൈന്‍ സി.കെ. എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

