ഐ.ഐ.സി ലിറ്ററേച്ചര്‍ ഫെസ്റ്റ് ഇന്നും നാളെയും
text_fieldsഅബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ (ഐ.ഐ.സി) ലിറ്ററേച്ചര്‍ ഫെസ്റ്റ് ശനി, ഞായർ ദിവസങ്ങളിൽ നടക്കും. വിവിധ സെഷനുകളിലായി വിദ്യാർഥികളുടെ സാഹിത്യ സംവാദം, ഷോർട്ട് ഫിലിം ഫെസ്റ്റ്, സഞ്ചാരികളും വ്ലോഗര്‍മാരും പങ്കെടുക്കുന്ന ട്രാവലോഗ്, പ്രവാസലോകത്തെ മുതിര്‍ന്ന പൗരന്മാരുടെ കൂടിയിരിപ്പ്, കഥാ കവിതാ അരങ്ങുകള്‍, പുസ്തക പ്രകാശനങ്ങള്‍, സാഹിത്യ സാംസ്കാരിക സംവാദങ്ങള്‍, എഴുത്തുകാര്‍ക്ക് ആദരവ്, പുസ്തക പ്രകാശനങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നുണ്ട്.
നാട്ടിലും യു.എ.ഇയിലുമുള്ള എഴുത്തുകാരും കവികളും സാംസ്കാരിക പ്രമുഖരും വിവിധ സെഷനുകളില്‍ പങ്കെടുക്കും. ഇത്തവണത്തെ ലിറ്ററേച്ചർ അവാര്‍ഡിന് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് ആണ് അർഹനായത്. ഫെസ്റ്റിനോടനുബന്ധിച്ച് മഹാകവി പുലിക്കോട്ടില്‍ ഹൈദറിന്റെ അമ്പതാം ചരമവാര്‍ഷിക ആചരണവും നടക്കും. പുലിക്കോട്ടില്‍ ഹൈദര്‍ ജന്മശതാബ്ദി ആഘോഷത്തിനു ശേഷം ഇതാദ്യമായി പ്രവാസലോകത്ത് നടക്കുന്ന ഏറ്റവും ഉചിതമായ അനുസ്മരണ പരിപാടിയാണിത്.
മാപ്പിള ഹെറിറ്റേജ് ലൈബ്രറി തയാറാക്കിയ അറബി-മലയാളം ബിബ്ലിയോഗ്രഫി പ്രകാശനവും ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ നടക്കും. മാപ്പിള മലയാളം, അറബി മലയാളം എന്നിങ്ങനെ അറിയപ്പെടുന്ന മലയാളത്തിന്റെ കൈവഴികളിലൊന്നിന്റെ സമഗ്രമായ ചരിത്രരേഖയായാണ് ഇത് രചിച്ചിരിക്കുന്നത്.
കാലിക്കറ്റ് സര്‍വകലാശാല സി.എച്ച് ചെയറിന്റെ അനുബന്ധമായി ഭാഷാസാഹിത്യ സംരക്ഷണ രംഗത്ത് വലിയ സേവനങ്ങള്‍ അര്‍പ്പിക്കുന്ന മാപ്പിള ഹെറിറ്റേജ് ലൈബ്രറിയാണ് ഈ ശ്രമം പൂര്‍ത്തീകരിക്കുന്നത്.
പ്രകാശന പരിപാടിയില്‍ ചരിത്രകാരനും ഗ്രന്ഥകാരനുമായ അബ്ദുറഹ്മാന് മങ്ങാട് സംബന്ധിക്കും. എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണം സമാപന ദിവസം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
