Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.ഐ.സി ലിറ്ററേച്ചര്‍ അവാര്‍ഡ് ഷിഹാബുദീന്‍ പൊയ്ത്തുംകടവിന്

text_fields
bookmark_border
shihabuddin poythumkadavu
cancel
camera_alt

ഷിഹാബുദീന്‍ പൊയ്ത്തുംകടവ്

അബൂദബി: ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ലിറ്ററേച്ചര്‍ അവാര്‍ഡിന് ഷിഹാബുദീന്‍ പൊയ്ത്തുംകടവ് അർഹനായി. ജനുവരി 18,19 തിയ്യതികളിലാണ് ലിറ്ററേച്ചർ ഫെസ്റ്റ് നടക്കുക. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കഴിഞ്ഞ മുപ്പതുവര്‍ഷങ്ങളിലെ സാഹിത്യ ജീവിതത്തെ ആദരിക്കുകയാണ് ഈ അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നത്. ഫെസ്റ്റിനോടനുബന്ധിച്ച് മഹാകവി പുലിക്കോട്ടില്‍ ഹൈദറിന്റെ അമ്പതാം ചരമവാര്‍ഷിക ആചരണവും നടക്കും. മോയിന്‍കുട്ടി വൈദ്യര്‍ക്കു ശേഷം മലയാള സാഹിത്യത്തിലെ ഒരു സവിശേഷ പാരമ്പര്യത്തെ നയിച്ച ജനകീയനായ കവിയാണ് പുലിക്കോട്ടില്‍ ഹൈദര്‍. പുലിക്കോട്ടില്‍ ഹൈദര്‍ ജന്മശതാബ്ദി ആഘോഷത്തിനു ശേഷം ഇതാദ്യമായി പ്രവാസ ലോകത്ത് നടക്കുന്ന ഏറ്റവും ഉചിതമായ അനുസ്മരണ പരിപാടിയാക്കിയിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

മാപ്പിള ഹെറിറ്റേജ് ലൈബ്രറി തയ്യാറാക്കിയ അറബി-മലയാളം ബിബ്ലിയോഗ്രഫി പ്രകാശനവും ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ നടക്കും. മാപ്പിള മലയാളം, അറബി മലയാളം എന്നിങ്ങനെ അറിയപ്പെടുന്ന മലയാളത്തിന്റെ കൈവഴികളിലൊന്നിന്റെ സമഗ്രമായ ചരിത്രരേഖയായാണ് ഈ ബിബ്ലിയോഗ്രഫി രചിച്ചിരിക്കുന്നത്. കോഴിക്കോട് സര്‍വകലാശാലയിലെ സി.എച്ച് ചെയറിന്റെ അനുബന്ധമായി ഭാഷാസാഹിത്യ സംരക്ഷണ രംഗത്ത് വലിയ സേവനങ്ങള്‍ അര്‍പ്പിക്കുന്ന മാപ്പിള ഹെറിറ്റേജ് ലൈബ്രറിയാണ് ഈ ശ്രമം പൂര്‍ത്തീകരിക്കുന്നത്. പ്രകാശന പരിപാടിയില്‍ ചരിത്രകാരനും ഗ്രന്ഥകാരനുമായ അബ്ദുറഹ്മാന്‍ മങ്ങാട് സംബന്ധിക്കും. സമാപന ദിവസം എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം നടത്തും. രണ്ടു ദിവസം വിവിധ സെഷനുകളിലായി വിദ്യാര്‍ത്ഥികളുടെ സാഹിത്യ സംവാദം, ഷോര്‍ട് ഫിലിം ഫെസ്റ്റ്, സഞ്ചാരികളും വ്‌ളോഗര്‍മാരും പങ്കെടുക്കുന്ന ട്രാവലോഗ്, പ്രവാസലോകത്തെ മുതിര്‍ന്ന പൗരന്മാന്മാരുടെ കൂടിയിരിപ്പ്, കഥാകവിതാ അരങ്ങുകള്‍, പുസ്തക പ്രകാശനങ്ങള്‍, സാഹിത്യസാംസ്‌കാരിക സംവാദങ്ങള്‍, എഴുത്തുകാര്‍ക്ക് ആദരവ്, പുസ്തക പ്രകാശനങ്ങള്‍ തുടങ്ങി വിവിധങ്ങളായ സെഷനുകളും ഒരുക്കുന്നുണ്ട്. നാട്ടിലും യു.എ.ഇയിലുമുള്ള എഴുത്തുകാരും കവികളും സാംസ്‌കാരിക പ്രമുഖരും വിവിധ സെഷനുകളില്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. ഹിദായത്തുള്ള പറപ്പുര്, വൈസ് പ്രസിഡന്റ് യു.അബ്ദുള്ള ഫാറൂഖി, ട്രഷറര്‍ ബി.സി അബൂബക്കര്‍, ലിറ്ററേച്ചര്‍ സെക്രട്ടറി ജാഫര്‍ കുറ്റിക്കോട്, പബ്ലിക് റിലേഷന്‍ സെക്രട്ടറി അഡ്വ. ഷറഫുദ്ധീന്‍, അബുദാബി കെഎംസിസി സെക്രട്ടറി ഷാനവാസ് പുളിക്കല്‍, ജുബൈര്‍ വെള്ളാടത്ത്, അലി ചിറ്റയില്‍ എന്നിവര്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IIC Literature Award to Shihabuddin Poythumkadavu
Next Story