Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.ഐ.സി ചെസ് ടൂർണമെന്റ് നവംബറിൽ
text_fieldsbookmark_border
അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിങ്ങും അബൂദബി ചെസ് ക്ലബും സംയുക്തമായി ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും. നവംബർ 9,10 തീയതികളിൽ അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള പറപ്പൂരും അബൂദബി ചെസ് ക്ലബ് സി.ഇ.ഒ. സയീദ് അൽഖൂരിയും ഒപ്പുവെച്ചു. അണ്ടർ 16, ഓപൺ കാറ്റഗറി എന്നീ രണ്ടു വിഭാഗങ്ങളിലാണ് മത്സരം നടക്കുക. വിജയികൾക്ക് കാഷ് പ്രൈസ് സമ്മാനം ലഭിക്കും. ഫോൺ: 0264244
Next Story

