Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​മ​ദാ​നി​ൽ ഇ​ഫ്താ​ർ...

റ​മ​ദാ​നി​ൽ ഇ​ഫ്താ​ർ ടെ​ന്‍റു​ക​ൾ സ​ജീ​വം

text_fields
bookmark_border
റ​മ​ദാ​നി​ൽ ഇ​ഫ്താ​ർ ടെ​ന്‍റു​ക​ൾ സ​ജീ​വം
cancel
camera_alt

ഷാ​ർ​ജ കെ.​എം.​സി.​സി ഒ​രു​ക്കി​യ ഇ​ഫ്താ​ർ ടെ​ന്‍റി​ൽ നോ​മ്പു​തു​റ​ക്കു​ന്ന​വ​ർ

ദു​ബൈ: റ​മ​ദാ​ന്​ തു​ട​ക്ക​മാ​യ​തോ​ടെ രാ​ജ്യ​മൊ​ട്ടാ​കെ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ ടെ​ന്‍റു​ക​ളും സ​ജീ​വ​മാ​യി. റ​മ​ദാ​ൻ 30 വ​രെ ഇ​ഫ്താ​ർ ടെ​ന്‍റു​ക​ളി​ൽ നോ​മ്പു​തു​റ തു​ട​രും. കെ.​എം.​സി.​സി, ഇ​ൻ​കാ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സം​ഘ​ട​ന​ക​ൾ ഇ​ഫ്താ​ർ ടെ​ന്‍റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ബൂ​ദ​ബി ഗ്രാ​ൻ​ഡ്​ മോ​സ്​​കി​ലും ഫു​ജൈ​റ ഗ്രാ​ൻ​ഡ്​ മോ​സ്​​കി​ലും റ​മ​ദാ​ൻ ഒ​ന്നു​മു​ത​ൽ ഇ​ഫ്താ​റു​ക​ൾ ത​യാ​റാ​ക്കി​യി​രു​ന്നു. ഷാ​ർ​ജ കെ.​എം.​സി.​സി ഇ​ഫ്താ​ർ ടെ​ന്‍റി​ലെ ഒ​ന്നാം ദി​വ​സ​ത്തെ നോ​മ്പു​തു​റ സം​ഗ​മം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് തൃ​ക്ക​ണാ​പു​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ ക​ബീ​ർ ചാ​ന്നാ​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​സീ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്ദു​റ​ഹ്മാ​ൻ മാ​സ്റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ത്വ​യ്യി​ബ് ചേ​റ്റു​വ ഖി​റാ​അ​ത്ത് ന​ട​ത്തി. അ​ൻ​സാ​രി മൗ​ല​വി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​യി​ര​ത്തി​ൽ​പ​രം ആ​ളു​ക​ൾ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ദേ​ര ഈ​ദ്ഗാ​ഹി​ൽ ദു​ബൈ കെ.​എം.​സി.​സി ഒ​രു​ക്കി​യ ഇ​ഫ്താ​റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ

കെ.​എം.​സി.​സി​യു​ടെ ഈ ​വ​ർ​ഷ​ത്തെ സ​മൂ​ഹ ഇ​ഫ്താ​റി​ന് വേ​ദി​യാ​കു​ന്ന​ത് ദു​ബൈ​യി​ലെ ദേ​ര ഈ​ദ് ഗാ​ഹാ​ണ്. ആ​ദ്യ ദി​നം മൂ​വാ​യി​രം പേ​ർ നോ​മ്പ് തു​റ​ക്കാ​നെ​ത്തി.

ദേ​ശ, ഭാ​ഷാ, വ​ർ​ണ, വ​ർ​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​യി​ര​ങ്ങ​ളെ റ​മ​ദാ​നി​ലെ 30 ദി​ന​വും കെ.​എം.​സി.​സി വി​രു​ന്നൂ​ട്ടും. ഫ്രൂ​ട്ട്സ്, ജ്യൂ​സ്, വെ​ള്ളം, സം​ഭാ​രം, ബി​രി​യാ​ണി തു​ട​ങ്ങി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ നോ​മ്പു​തു​റ​യാ​ണ് കെ.​എം.​സി.​സി ഒ​രു​ക്കു​ന്ന​ത്. ദു​ബൈ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ്​ അ​തോ​റി​റ്റി (സി.​ഡി.​എ), ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി, ദു​ബൈ ഔ​ഖാ​ഫ്, ദു​ബൈ പൊ​ലീ​സ് തു​ട​ങ്ങി വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് ദു​ബൈ കെ.​എം.​സി.​സി ന​ഗ​ര​ഹൃ​ദ​യ​മാ​യ ദേ​ര ഈ​ദ്ഗാ​ഹി​ൽ ഇ​ഫ്താ​ർ ഒ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Iftar tents come alive during Ramadan
Next Story