ഇഫ്താർ സംഗമം കെ.എം.സി.സി വെളിയംകോട്
text_fieldsകെ.എം.സി.സി വെളിയംകോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: കെ.എം.സി.സി വെളിയംകോട് പഞ്ചായത്ത് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ദുസ്സമദ് ഫൈസി പൊന്നാനി പ്രാർഥന നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി മുഹ്യുദ്ധീൻ ഫൈസി സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ജാഫർ ജെ.ആർ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി.വി. നാസർ ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നിർവഹിച്ചു. മൊയ്തീൻ പൊന്നാനി, ഷാഫി മാറഞ്ചേരി, സൈനുദ്ധീൻ പൊന്നാനി, മുസ്തഫ വെളിയംകോട്, സി.എസ്. അനീർ, കെ.പി. അൻവർ, ഉബൈദ് തട്ടാങ്കര, വി.പി. ഹനീഫ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ട്രഷറർ ഫൈസൽ ഗ്രാമം നന്ദി പറഞ്ഞു.

