ദുബൈ കെ.എം.സി.സി ടെന്റിൽ തൃശൂർ ജില്ല ഇഫ്താർ സംഗമം
text_fieldsദുബൈ കെ.എം.സി.സി ടെന്റിൽ തൃശൂർ ജില്ല ഇഫ്താർ പരിപാടി സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സി നടത്തുന്ന ഇഫ്താർ ടെന്റിൽ തൃശൂർ ജില്ല കമ്മിറ്റി ഭാരവാഹികളും അതിഥികളും പങ്കെടുക്കുന്ന പരിപാടി തൃശൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു.
അഷ്റഫ് ഹുദവി കോട്ടൽ ഉദ്ബോധന പ്രഭാഷണം നടത്തി. ആസ്റ്റർ ഗ്രൂപ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ സിറാജ് മുസ്തഫക്കുള്ള ഉപഹാരം സി.എ. മുഹമ്മദ് റഷീദ് നൽകി. ജില്ല പ്രസിഡന്റ് ജമാൽ മനയത്ത് അധ്യക്ഷതവഹിച്ചു. ശാക്കിർ, സംസ്ഥാന ഭാരവാഹികളായ സമദ് ചാമക്കാല, ഹംസ തൊട്ടിയിൽ, എ.സി. ഇസ്മായിൽ, പി.വി നാസർ, കെ.പി.എ സലാം, അഹമ്മദ് ബീച്ചി, അഫ്സൽ മെട്ടമ്മൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും ട്രഷറർ ബഷീർ വരവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

