റാക് ചേതന ഇഫ്താര്‍ സംഗമം
text_fieldsറാക് ഐഡിയല്‍ സ്കൂളില്‍ നടന്ന ചേതന റാസല്‍ഖൈമയുടെ ഇഫ്താര്‍ വിരുന്ന്
റാസല്‍ഖൈമ: റാക് ചേതനയുടെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ വിപുലമായ ഇഫ്താര്‍ സംഗമം നടന്നു. ഐഡിയല്‍ സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. റാക് ഇന്ത്യന്‍ അസോ. പ്രസിഡന്റ് എസ്.എ. സലീം, വൈസ് പ്രസിഡന്റ് കെ. അസൈനാര്‍, ഐഡിയല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രസന്ന ഭാസ്കര്‍, പത്മരാജ് (ഐ.ആര്.സി), നാസര്‍ അല്‍ദാന (കേരള സമാജം) തുടങ്ങി വിവിധ കൂട്ടായ്മകളുടെ ഭാരവാഹികളും പ്രതിനിധികളും സംബന്ധിച്ചു. ചേതന രക്ഷാധികാരി മോഹനന് പിള്ള, പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി കൊടുവളപ്പ്, ഭാരവാഹികളായ സബീന റസല്‍, ഷാജി കായക്കൊടി, അഹമ്മദ്, ലെസി സുജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

