Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള പ്രവാസി അസോസിയേഷൻ ഇഫ്താർ സ്നേഹസംഗമം
text_fieldsbookmark_border
ദുബൈ: കേരള പ്രവാസി അസോസിയേഷൻ (കെ.പി.എ) യു.എ.ഇ കമ്മിറ്റി നേതൃത്വത്തിൽ മോഡൽ സർവിസ് സൊസൈറ്റിയുടെ (എം.എസ്.എസ്) പങ്കാളിത്തത്തോടെ ഷാർജ അൽ സജ്ജാ ലേബർ ക്യാമ്പ് പ്രദേശത്ത് താമസിക്കുന്ന തൊഴിലാളികൾക്ക് നോമ്പുതുറയും ഭക്ഷണവിതരണവും സംഘടിപ്പിച്ചു.
ഇഫ്താർ സ്നേഹസംഗമത്തിന് കെ.പി.എ യു.എ.ഇ കമ്മിറ്റി സെക്രട്ടറി സാഫർ സലീം, ട്രഷറർ ജിബി റഹീം, വൈസ് പ്രസിഡന്റ് അനീഷ് ശ്രീനിവാസ് എന്നിവർ നേതൃത്വം നൽകി. കെ.പി.എ ഭാരവാഹികളായ ബീന സുനിൽ, അരുൺ എൻ.പി, അനുകുമാർ, അബ്ദുൽ ഖാദർ, വിനോദ് കെ.കെ, ബഷാദ് ബദറുദ്ദീൻ, സുധീഷ് ശശിധരൻ തുടങ്ങിയവർ കുടുംബസമേതം വളന്റിയർമാരായി പങ്കെടുത്തു.
Next Story

