ഇഫ്ത്താർ സംഗമം;അജ്മാൻ മലപ്പുറം ജില്ല കെ.എം.സി.സി
text_fieldsഅജ്മാൻ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ഭാഷാ അനുസ്മരണവും ഇഫ്താർ സംഗമവും
അജ്മാന്: അജ്മാൻ മലപ്പുറം ജില്ല കെ.എം.സി.സി ഭാഷാ അനുസ്മരണവും ഇഫ്താർ സംഗമവും പ്രാർഥനാ സദസ്സും നടത്തി. പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ലത്തീഫ് ഖിറാഅത്ത് നിർഹിച്ചു. യാസിർ മുല്ലപ്പുള്ളി സ്വാഗതം പറഞ്ഞു. ബഷീർ അലി മാസ്റ്റർ തോട്ടീക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. നാസർ കൊട്ടാരത് നേതൃത്വം നൽകി. ഇബ്രാഹീം കുട്ടി കിഴിഞ്ഞാലിൽ, അബ്ദുറഹ്മാൻ അരീക്കോട് എന്നിവർ സംസാരിച്ചു. വേങ്ങര സൈദലവി, റാഷിദ് തുടങ്ങിയവരെ ആദരിച്ചു. സംസ്ഥാന നേതാക്കളായ ഫൈസൽ കരീം, റസാഖ്, അബൂബക്കർ കുറുപ്പത്, ജില്ല പ്രതിനിധികളായ ഷാഫി, ജലീൽ, അസീസ്, ഹാഷിം, റാഷിദ് നെല്ലാഞ്ചേരി, റഷീദ് എരമംഗലം തുടങ്ങിയവർ പങ്കെടുത്തു. തെങ്ങിൽ മൂസ മുസ്ലിയാർ, റഹ്മാൻ ഫൈസി എന്നിവർ പ്രാർഥനക്കു നേതൃത്വം നൽകി.

