സ്നേഹവിരുന്നൊരുക്കി ലക്ഷദ്വീപുകാരുടെ ഇഫ്താർ സംഗമം
text_fieldsയു.എ.ഇയിലെ ലക്ഷദ്വീപ് പ്രവാസികൾ ഷാർജയിൽ ഒത്തുചേർന്നപ്പോൾ
ഷാർജ: യു.എ.ഇയിലെ ലക്ഷദ്വീപ് പ്രവാസികളുടെ പ്രഥമ ഇഫ്താർ സംഗമം ഷാർജയിൽ നടന്നു. 10 ദ്വീപുകളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ പങ്കെടുത്തു. ഇത്രയധികം ലക്ഷദ്വീപുകാർ യു.എ.ഇയിൽ ഉണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് അറിയുന്നതെന്ന് ലക്ഷദ്വീപിലെ ഏറ്റവും മുതിർന്ന പ്രവാസിയും 37 വർഷത്തിലധികമായി ദുബൈയിൽ സംരംഭകനുമായ കുഞ്ഞിസീതി, റഹ്മത്തുല്ല, സാദിഖ് എന്നിവർ പറഞ്ഞു. ഷാർജ നൂർ മസ്ജിദിനു സമീപത്തെ പാം പാർക്കിൽ നടന്ന ഇഫ്താർ സംഗമത്തിന് റിയാസത് ഖാൻ, പൂക്കോയ, ഗരീബ് നവാസ്, നൗഫൽ, ജാമി അബ്ദുൽ ജലീൽ, അഫ്സൽ, ബീഗം സീതി, സജ്ല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

