ഇഫ്താര്‍ കിറ്റ് വിതരണം: ദുബൈ പൊലീസിനൊപ്പം മലയാളികളും
text_fieldsമലയാളികളായ ഷാഹുൽ തങ്ങൾ, ശ്രീജ തൈമൂര്‍ എന്നിവർ ദുബൈ പൊലീസിനൊപ്പം
ദുബൈ: ദുബൈ പൊലീസുമായി സഹകരിച്ച് ഇഫ്താര്‍ കിറ്റ് വിതരണത്തിന് മലയാളികളും. മലയാളികളായ ഷാഹുൽ തങ്ങൾ, ശ്രീജ തൈമൂര്‍ എന്നിവരാണ് ദുബൈ പൊലീസുമായി സഹകരിച്ച് ദേരയുടെ വിവിധ ഭാഗങ്ങളില്‍ ഇഫ്താര്‍ കിറ്റ് വിതരണം തുടരുന്നത്.
ദുബൈ പൊലീസും നൈഫ് പൊലീസും ചേർന്ന് ദുബൈയിലെ വിവിധ വ്യവസായ സ്ഥാപനങ്ങളുടെയും വാണിജ്യ പ്രമുഖരുടെയും സഹകരണത്തോടെ നൈഫിലെ വിവിധ പ്രദേശങ്ങളായ ഗോൾഡ് സൂക്ക്, അൽറാസ്, കോർണിഷ് എന്നീ പ്രദേശങ്ങളിൽ ആയിരം മുതൽ അയ്യായിരം വരെ പേർക്കാണ് ദിനേന ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ വർഷവും ഇതുപോലെ ഉദാരമതികളുടെ സഹകരണത്തോടെ നടത്തിയ പ്രവർത്തനം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. അൽ ജബീൻ കമ്പനിയുടെ പാർട്ണറും മുൻ ദുബൈ പൊലീസ് മേധാവിയുമായ അബ്ദുല്ല അൽ ഹുസനീ, നൈഫ് പൊലീസ് ഓഫിസർ മുഹമ്മദ് ഹത്താവി, മജീദ് തെരുവത്ത്, മുഹമ്മദ് ഇബ്രാഹിം, സമീർ ബെസ്റ്റ് ഗോൾഡ്, ജവാദ് അബ്ബാസി, ആദിൽ മിർസ, തൈമൂർ താരിഖ്, ബുഷ്റ, യുശ്ര, ഉറൂജ് എന്നിവർ കിറ്റ് വിതരണത്തില്‍ നേതൃത്വം നൽകി വരുന്നു.

