Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ഫ്താ​ർ കി​റ്റ്...

ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം മ​ല​ബാ​ർ ഗോ​ൾ​ഡ്​ 23 ല​ക്ഷം ദി​ർ​ഹം വ​ക​യി​രു​ത്തി

text_fields
bookmark_border
ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം   മ​ല​ബാ​ർ ഗോ​ൾ​ഡ്​   23 ല​ക്ഷം ദി​ർ​ഹം വ​ക​യി​രു​ത്തി
cancel

ദു​ബൈ: മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 23 ല​ക്ഷം ദി​ർ​ഹം വ​ക​യി​രു​ത്തി. ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ഇ​ഫ്താ​ർ കി​റ്റ്​ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ണ് തു​ക പ്ര​ധാ​ന​മാ​യും വി​നി​യോ​ഗി​ക്കു​ക.

യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ബ​ഹ്റൈ​ൻ, ഖ​ത്ത​ർ, ഒ​മാ​ൻ, കു​വൈ​ത്ത്​ എ​ന്നീ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ, യു.​എ​സ്, യു.​കെ, കാ​ന​ഡ, ആ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം ഇ​ഫ്താ​ർ കി​റ്റ്​ വി​ത​ര​ണം ചെ​യ്യും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ, എം​ബ​സി​ക​ൾ, ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ൾ, എ​ൻ.​ജി.​ഒ​ക​ൾ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​ബൃ​ഹ​ത്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

മ​ല​ബാ​ർ ഗ്രൂ​പ്പി​ന്‍റെ വ​ർ​ഷം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഇ.​എ​സ്.​ജി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സു​പ്ര​ധാ​ന ഭാ​ഗ​മാ​ണ് റ​മ​ദാ​ൻ സം​രം​ഭ​ങ്ങ​ൾ. യു.​എ.​ഇ​യി​ലെ സ​ജ്ജ, സോ​നാ​പു​ർ, അ​ജ്മാ​ൻ, അ​ബൂ​ദ​ബി, അ​ൽ ഐ​ൻ, ഉ​മ്മു​ൽ ഖു​വൈ​ൻ, റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ലും അ​ർ​ഹ​രാ​യ വ്യ​ക്തി​ക​ൾ​ക്കി​ട​യി​ലും ഇ​ഫ്താ​ർ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തും. കെ.​എം.​സി.​സി, ജി.​ഡി.​ആ​ർ.​എ​ഫ്.​എ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ റാ​സ​ൽ​ഖൈ​മ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ന​മ്മ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന്റെ ഉ​ന്ന​മ​ന​ത്തി​നാ​യി നി​ല​കൊ​ള്ളു​മ്പോ​ഴാ​ണ് യ​ഥാ​ർ​ഥ വി​ജ​യം നേ​ടാ​ൻ പ​റ്റു​ന്ന​തെ​ന്ന് മ​ല​ബാ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DirhamMALABAR GOLD AWARDIftar kit distribution
News Summary - Iftar kit distribution Malabar Gold 2.3 million dirhams allocated
Next Story