ഇഫ്താർ സംഗമവും മതസൗഹാർദ സദസ്സും
text_fieldsദുബൈ: ആലപ്പുഴ ജില്ല പ്രവാസി സമാജം (എ.ജെ.പി.എസ്) വർഷംതോറും നടത്തിവരാറുള്ള ഇഫ്താർ സംഗമവും മതസൗഹാർദ സദസ്സും മാർച്ച് 23ന് ഷാർജ ഏഷ്യൻ എംപെയർ റസ്റ്റാറന്റിൽ നടക്കുമെന്ന് പ്രസിഡന്റ് ഇർഷാദ് സൈനുദ്ദീൻ, സെക്രട്ടറി രാജേഷ് ഉത്തമൻ, ട്രഷറർ ശിവശങ്കർ വലിയകുളങ്ങര എന്നിവർ അറിയിച്ചു.
ഇഫ്താറിന്റെ പ്രവർത്തനങ്ങൾക്കായി കൺവീനർമാരായി അരുൺ ബാലകൃഷ്ണൻ, റോജി ചെറിയാൻ, സാബു അലിയാർ, അൻഷാദ് ബഷീർ, പത്മരാജ് മാവേലിക്കര, റഹീസ് കാർത്തികപ്പള്ളി, ബിജി രാജേഷ്, നിയാസ് അസീസ്, വീണാ ഉല്ലാസ്, ബ്രിജേഷ് രാഘവൻ, റെജി കാസിം തുടങ്ങിയവരെ ചുമതലപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. ഇതുമായി കൂടുതൽ അന്വേഷണങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 055 2349009,/ 0559523793, 0503450933/ 0569750987.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

