റമദാനിൽ ഏഴിടത്ത് ഇഫ്താർ പീരങ്കി മുഴങ്ങും
text_fieldsദുബൈ: റമദാനിൽ എമിറേറ്റിലുടനീളം ഇഫ്താറിനോടനുബന്ധിച്ച് പീരങ്കി മുഴക്കുന്ന ഏഴ് സ്ഥലങ്ങൾ പ്രഖ്യാപിച്ചു. എക്സ്പോ സിറ്റി ദുബൈ, ബുർജ് ഖലീഫ, ഫെസ്റ്റിവൽ സിറ്റി, അപ്ടൗൺ, മദീനത്ത് ജുമൈറ, ദമാക് ഹിൽസ്, ഹത്ത ഗെസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് പീരങ്കി മുഴക്കുന്നതിന് സ്ഥിരം സംവിധാനമൊരുക്കുക.
ഇത് കൂടാതെ മെയ്ദാൻ ഹോട്ടൽ, സത്വ മോസ്ക്, അൽ മർമൂം, സഅബീൽ പാർക്ക്, അൽ ഖവാനീജ് മജ്ലിസ്, ഫെസ്റ്റിവൽ സിറ്റി, അൽ വാസൽ പാർക്ക് 1, മദീനത്ത് ജുമൈറ, ബർഷ പാർക്ക്, ലഹബാബ്, അൽ ഖാഫിലെ നാദൽ ഷിബ 1, അപ്ടൗൺ മിർദിഫ്, മർഖം, നസ്വാൻ, നാദ് ഷമ്മ പാർക്ക്, ബുർജ് ഖലീഫ, കൈറ്റ് ബീച്ച് ജുമൈറ എന്നിവിടങ്ങളിൽ പീരങ്കികൾ സഞ്ചരിച്ച് വെടിപൊട്ടിക്കും. ഇത്തവണ മൂന്നു പുതിയ സ്ഥലങ്ങൾ കൂടി ചേർത്ത് 17 ഇടങ്ങളിലായി പീരങ്കി സംഘം സഞ്ചരിക്കും.
ഓരോ സ്ഥലങ്ങളിൽ രണ്ട് ദിവസം പീരങ്കി വെടിപൊട്ടിക്കുന്ന രീതിയിലാണ് ക്രമീകരണം. എമിറേറ്റിൽ പതിറ്റാണ്ടുകളായി തുടരുന്ന ആചാരമാണ് റമദാനിലെ പീരങ്കി മുഴക്കം. റമദാൻ മാസപ്പിറവി കാണുന്ന ദിവസം രണ്ട് തവണയും വ്രതം ആരംഭിക്കുന്നതുമുതൽ നോമ്പു തുറ അറിയിച്ച് ഒരു നേരവുമാണ് പീരങ്കി മുഴങ്ങുക. കൂടാതെ പെരുന്നാൾ ദിനം പ്രഖ്യാപിച്ച് രണ്ട് തവണയും പീരങ്കി വെടിപൊട്ടിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

