മാട്ടൂല്‍ കെ.എം.സി.സി; ഇഫ്താർ സംഗമം
text_fieldsഅബൂദബി: പാരമ്പര്യ വിഭവങ്ങള്‍ ഒരുക്കി ഇഫ്താര്‍ സംഘടിപ്പിച്ച് മാട്ടൂല്‍ കെ.എം.സി.സി. അബൂദബി മാട്ടൂല്‍ കെ.എം.സി.സിയാണ് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്. എമിറേറ്റില്‍ താമസിക്കുന്ന മാട്ടൂല്‍ സ്വദേശികളായ 200ല്‍പരം കുടുംബിനികള്‍ തയാറാക്കിയ പലഹാരങ്ങളും കെ.എം.സി.സി പ്രവര്‍ത്തകര്‍ തയാറാക്കിയ ഫ്രഷ് ജ്യൂസുകളും ഫ്രൂട്ട് സലാഡുകളും ഇഫ്താറിനെ സമ്പന്നമാക്കി.
കുട്ടികള്‍ക്കായി ഖുര്‍ആന്‍ പാരായണ മത്സരവും സംഘടിപ്പിച്ചു. മസൂദ്, ഡോ. ആബിദ്, വി.പി.കെ. അബ്ദുല്ല, സൂരജ് പ്രഭാകര്‍, ഷുക്കൂറലി കല്ലുങ്ങല്‍, റഫീഖ് കയനയില്‍, ഫാ. ജിജു ജോസഫ്, റജീദ് പട്ടോളി, ഷംസുദ്ദീന് നരിക്കോടന്‍, ഹംസ നടുവില്‍, ഷറഫു കുപ്പം, ഇഖ്ബാല്‍, എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.
അഷ്റഫ്, യൂസുഫ്, ആരിഫ്, ലത്തീഫ്, മുസ്തഫ, കെ. സാഹിര്‍, എ.കെ. ഇസ്മായില്‍, എ.വി. സലാം അതിര്‍ത്തി, ഹംദാന്‍ ഹനീഫ, അഹ്മദ് തെക്കുമ്പാട്, സിദ്ധീഖ്, നൗഷാദ്, ആഷിഖ്, ഫാരിസ് അബ്ബാസ്, നൗഷാദ്, റഹീം, ഇബ്രാഹീം, ഷഫീഖ്, ശിഹാബ്, ഹാഷിം ചള്ളക്കര എന്നിവര്‍ നേതൃത്വം
നല്കി.

