Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാക്കിങ്ങിൽ പിഴച്ചാൽ ...

പാക്കിങ്ങിൽ പിഴച്ചാൽ പണിപാളും

text_fields
bookmark_border
പാക്കിങ്ങിൽ പിഴച്ചാൽ  പണിപാളും
cancel

കോവിഡി​െൻറ വരവോടെ ഓൺലൈനായും മറ്റും ഭക്ഷണം ഓഡർചെയ്​ത്​ കഴിക്കുന്നവരുടെ എണ്ണം വർധിച്ചിച്ചിട്ടുണ്ട്​. ഹോട്ടലിൽ ഇരുന്ന്​ കഴിക്കുന്നവരേക്കാൾ ചിലയിടങ്ങളിൽ ഇത്തരക്കാരാണ്​ കൂടുതൽ. അതിന്​ പുറമെ ഹോട്ടലിൽ വന്ന്​ പാർസൽ വാങ്ങിക്കൊണ്ടുപോകുന്നവരും ധാരാളമുണ്ട്​. ഇത്തരം സന്ദർഭങ്ങളിൽ ഭക്ഷണം പാക്ക്​ ചെയ്​താണ്​ നൽകുന്നത്​. പൊതിഞ്ഞുനൽകുന്ന ഭക്ഷണം മണിക്കൂറുകൾ കഴിഞ്ഞായിരിക്കും ഉപഭോക്​താവ്​ കഴിക്കുന്നത്​. അതിനാൽ പാക്കിങിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ കേടുവരാനും സ്​ഥാപനത്തിനെതിരെ പരാതിയുണ്ടാകാനും കാരണമാകും.

ഇത്​ ഒഴിവാക്കാൻ ഏറ്റവും അനുയോജ്യമായ പാക്കിങ്​ മെറ്റീരിയൽസ്​ ഭക്ഷണ പഥാർത്ഥങ്ങൾ പൊതിയുന്നതിനായി തെരഞ്ഞെടുക്കൽ പ്രധാനപ്പെട്ടതാണ്​. ഒരോഭക്ഷണവും ഡ്രിങ്​സും പൊതിയേണ്ടത്​ അതത്​ വസ്​തുവിന്​ രുചിയിലും മണത്തിലും നിറത്തിലുമൊന്നും മാറ്റമുണ്ടാക്കാത്ത വസ്​തുക്കൾകൊണ്ടയിരിക്കണം. ശരിയായ ഫുഡ്​ ഗ്രേഡ്​ പാക്കിങ്​ മെറ്റീരിയൽ അല്ല ഉപയോഗിച്ചതെങ്കിൽ ഭക്ഷണത്തിൽ അതി​െൻറ അംശം കലരുകയും കേടുവരികയും ചെയ്യും. പ്ലാസ്​റ്റിക്​ കവറുകളിൽ പൊതിയുന്ന ഭക്ഷണങ്ങളിൽ പ്ലാസ്​റ്റിക്​ മൈ​ഗ്രേഷൻ സംഭവിക്കാനും അതിലൂടെ ഭക്ഷണം ശരീരത്തിന്​ ഹാനീകരമാകാവാനും സാധ്യതയുണ്ട്​. പ്ലസ്​റ്റികിൽ അടങ്ങിയ രാസവസ്​തുക്കൾ ഭക്ഷണത്തിൽ കലരുന്നതാണ്​ പ്ലാസ്​റ്റിക്​ മൈഗ്രേഷൻ എന്നു പറയുന്നത്​. ചൂടുള്ള ഭക്ഷണം സാധാരണ പ്ലാസ്​റ്റിക്​ ബോക്​സുകളിലോ മെറ്റീരിയലുകളിലോ പാക്ക്​ ചെയ്യുന്നത്​ ദോഷകരമാണ്​. കുട്ടികൾക്കായി ഭക്ഷണം പാക്ക്​ ചെയ്യുന്ന ടിഫിൻ ബോക്​സുകൾക്കും ഇത്​ ബാധകമാണ്​. അതിനാൽ ചൂടുതണുത്ത ശേഷം മാത്രമേ ഇത്തരം വസ്​തുക്കളിൽ പൊതിയാവൂ. കൃത്യമായ ഫുഡ്​ ഗ്രേഡ്​ ഗുണനിലവാരമുള്ള പാക്കിങ്​ വസ്​തുക്കൾ മാത്രം തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. ഒരോ ഭക്ഷണവും വിവിധ ​താപനിലയിൽ വിവിധ ഇടങ്ങളിൽ സൂക്ഷിക്കേണ്ടവയായിരിക്കും. താപനില ചെറുക്കാൻ കഴിയുന്ന ഗുണനിലവാരമുള്ള മെറ്റീരിയൽ മാത്രമേ ഇത്തരം ഭക്ഷണം പാക്ക്​ ചെയ്യാൻ ഉപയോഗിക്കാവൂ. ഭക്ഷണം കട്ടിയുള്ളത്​, സെമി ലിക്വിഡ്​, പൂർണ ദ്രാവക രൂപത്തിൽ എന്നിങ്ങനെ വിവിധ രൂപത്തിൽ ആകാം. അതിനാൽ ഒരോന്നിനും അതാതിനനുസരിച്ച പാക്കിങ്​ മെറ്റീരിയൽ തെരഞ്ഞെടുക്കണം​. ഇല്ലെങ്കിൽ ഭക്ഷണ പഥാർത്ഥത്തി​െൻറ ഷെൽഫ്​ ലൈഫിനെ അഥവാ സൂക്ഷിച്ചുവെക്കാവുന്ന സമയത്തെ ബാധിക്കും.

കാണാൻ കഴിയാത്ത ചെറിയ സുഷിരങ്ങൾ പാക്കിങ്​ മെറ്റീരിലിൽ ഉണ്ടാകാറുണ്ട്​. അത്​ പദാർത്ഥത്തിലേക്ക്​ വായു കടക്കാനും വസ്​തുവി​െൻറ ഗുണവും രുചിയും മണവും നഷ്​ടപ്പെടുന്നതിനും കാരണമാകും. ചുരുക്കത്തിൽ ഒരു ഭക്ഷണത്തി​െൻറ ഗുണവും സുരക്ഷയും നിർണയിക്കുന്നതിൽ പാക്കിങ്​ മെറ്റീയലിന്​ പങ്കുണ്ട്​. ഷെൽഫ്​ നിർണയിക്കു​േമ്പാൾ പാക്കിങ്​ മെറ്റീരിയലി​െൻറ ഷെൽഫ്​ ലൈഫ്​ കൂടി കണക്കിലെടുുക്കണ്ടതുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FOOD PARCEL
News Summary - If you make a mistake in the packing, it will work
Next Story