Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒത്തുപിടിച്ചാൽ മലയും...

ഒത്തുപിടിച്ചാൽ മലയും ക്ലീനാവും; ഷൗക്കയെ പർവതത്തെ വൃത്തിയാക്കി ഹൈക്കിങ്​ കമ്യൂണിറ്റി

text_fields
bookmark_border
ഒത്തുപിടിച്ചാൽ മലയും ക്ലീനാവും; ഷൗക്കയെ പർവതത്തെ വൃത്തിയാക്കി ഹൈക്കിങ്​ കമ്യൂണിറ്റി
cancel
camera_alt

ഷൗക്ക്​ മലനിരകളിൽനിന്ന്​ ശേഖരിച്ച മാലിന്യങ്ങളുമായി യു.എ.ഇയിലെ ഹൈക്കിങ്​

കമ്യൂണിറ്റി അംഗങ്ങൾ

ദുബൈ: പ്രകൃതി സംരക്ഷണ രംഗത്ത്​​ പുത്തൻ മാതൃക തീർത്ത്​​​ ഒരു കൂട്ടം പ്രവാസികൾ. ഷൗക്ക മലനിരകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ വൃത്തിയാക്കി​​ യു.എ.ഇയിലെ ഹൈക്കിങ്​ കമ്യൂണിറ്റി. യു.എ.ഇയിലെ പ്രമുഖ ഹൈക്കിങ് സ്ഥാപനമായ​ ഗ്രീൻവേ അഡ്വഞ്ചേഴ്​സിന്‍റെ നേതൃത്വത്തിൽ പുലർച്ചെ 5.15ന്​ ആരംഭിച്ച ശുചീകരണ ദൗത്യം പൂർത്തിയായത്​ രാത്രി 9.30നാണ്​. പ്രകൃതിയെ സ്നേഹിക്കുന്ന 50ലധികം ആളുടെ സഹകരണവും ദൗത്യത്തിന്​ കരുത്തുപകർന്നു. പ്രകൃതിയെ ആസ്വദിക്കാൻ എത്തുന്നവർക്ക് ഒരു വലിയ സന്ദേശം നൽകികൊണ്ട് ഷൗക്കയിൽ നിന്നും ഇവർ ശേഖരിച്ചത്​ മാലിന്യത്തിന്‍റെ വൻ ശേഖരമാണ്​.

ഷൗക്കയിലെ സ്വദേശികളുടെ പങ്കാളിത്തം കൂടി ചേർന്നതോടെ ദൗത്യം കൂടുതൽ മനോഹരമായതായി പരിപാടിയുടെ മുഖ്യ സംഘാടകനായ നാസർ ഹുസൈൻ പറഞ്ഞു. ഹൈക്കിങ്​ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ വിവിധ മലമുകളിൽ​ ശുചീകരണ ദൗത്യം നടത്തുന്നത് ഇത്​ നാലാം തവണയാണ്​. സാധാരണയായി സീസണിന്‍റെ തുടക്കത്തിലും അവസാനത്തിലും ഇത്തരം പ്രവർത്തനങ്ങൾ നടത്താറുണ്ടെന്നും നാസർ ഹുസൈൻ പറയുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഓരോരുത്തരുടെയും പങ്കാളിത്തവും സ്നേഹവും ഈ ദിനത്തെ വേറിട്ടതാക്കി. മൊറോക്കോയിലെ തബുകൽ 3500 മീറ്റർ വരെ വിന്‍റർ എക്സ്പെഡിഷൻ പൂർത്തിയാക്കിയ ഇയാ കൃഷ് എന്ന ഏഴു വയസുകാരിയും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.

ഇത്തരം ചെറിയ പ്രവർത്തനങ്ങൾ പോലും പ്രകൃതിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് നാസർ കൂട്ടിച്ചേർത്തു. എഫ്.സി, ദുബൈ വാക്കിസ്, രാക് മംസ്, ഹൈക് രാക് ആസ് -1, അഡ്വെഞ്ചർ നക്സ്റ്റ്, ഹിന്ദ് ഹൈക്കേഴ്സ് എന്നീ കൂട്ടായ്മകളുടെ അകമഴിഞ്ഞ പിന്തുണയും ദൗത്യത്തിന്​ ലഭിച്ചിരുന്നു. ശുചീകരണ ദൗത്യത്തിൽ പ​ങ്കെടുത്തവർക്ക്​ ഗ്രീൻവേ ട്രാവൽ ആൻഡ് ടൂറിസവും എക്സാസ്റ്റണും ചേർന്ന്​ റാഫിൽ ഡ്രോ സമ്മാന പദ്ധതിയും സംഘടിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TogethercleanworkmountainHiking
News Summary - If we work together, the mountain will be clean; Hiking community cleans the mountain of Shauka
Next Story