Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഈ രാജ്യത്ത്​ കപ്പൽ...

ഈ രാജ്യത്ത്​ കപ്പൽ ഉപേക്ഷിച്ച്​ മുങ്ങിയാൽ ഉടമകൾ കുടുങ്ങും

text_fields
bookmark_border
ഈ രാജ്യത്ത്​ കപ്പൽ ഉപേക്ഷിച്ച്​ മുങ്ങിയാൽ ഉടമകൾ കുടുങ്ങും
cancel
camera_alt

ഉമ്മുൽഖുവൈൻ തീരത്തടിഞ്ഞ കപ്പൽ (ഫയൽ ചിത്രം) 

ദുബൈ: കടക്കെണിയും കേസും മൂലം കപ്പലുകൾ ഉപേക്ഷിക്കുന്ന ഉടമകളെ കാത്തിരിക്കുന്നത്​ വൻ തുക പിഴ. യു.എ.ഇ മന്ത്രാലയം ഇത്​ സംബന്ധിച്ച നിയമ നിർമാണം നടത്തി. കപ്പൽ ഉപേക്ഷിക്കുന്നത്​ മൂലം വഴിയാധാരമാകുന്ന ജീവനക്കാരുടെ അവകാശം സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ്​ നിയമനിർമാണം. സമുദ്ര പരിസ്ഥിതി സംരക്ഷണം, തീര​സുരക്ഷ എന്നിവ കൂടി ല്യക്ഷമിട്ടാണ്​ നിയമം നടപ്പാക്കുന്നത്​.

20,000 ദിർഹമാണ്​ കപ്പൽ ഉടമക്ക്​ പിഴ നൽകുന്നത്​. ഇതോടൊപ്പം, കപ്പലിലെ ഓരോ ജീവനക്കാര​െൻറ പേരിലും 10,000 ദിർഹം വീതം പിഴ നൽകണം. തെറ്റ്​ ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുകയും ലൈസൻസ്​ റദ്ധാക്കുകയും ചെയ്യും. യു.എ.ഇ തീരത്തെത്തുന്ന എല്ലാ ദേശീയ, വിദേശ കപ്പലുകൾക്കും ഇത്​ ബാധകമാണ്​.

എന്നാൽ, യുദ്ധക്കപ്പൽ, യു.എ.ഇ സർക്കാരി​െൻറ ഉടമസ്​ഥതയിലുള്ള കപ്പൽ എന്നിവക്ക്​ ഇത്​ ബാധകമല്ല. തുടർച്ചയായ രണ്ട്​ മാസം കപ്പൽ ജീവനക്കാർക്ക്​ ശമ്പളം നൽകാത്തവർക്കും പിഴയിടും. ആവശ്യമായ ഇന്ധനം ലഭ്യമാക്കാതിരിക്കുക, അപകടകരമായ കാർഗോ സൂക്ഷിക്കുക എന്നിവയും കുറ്റകരമാണ്​. സെപ്​റ്റംബർ 15 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

കപ്പൽ ഉപേക്ഷിക്കുകയും തീരത്തടിയുകയും ചെയ്യുന്ന സംഭവങ്ങൾ സ്​ഥിരമായതിനെ തുടർന്നാണ്​ നിയമനിർമാണം നടത്തുന്നത്​. അടുത്തിടെ എം.ടി ഐബ എന്ന കപ്പൽ ഉമ്മുൽ ഖുവൈൻ തീരത്ത്​ അടിഞ്ഞിരുന്നു.

ആൽക്കോ ഷിപ്പിങ്​ കമ്പനിയുടെ ഉടമസ്​ഥതയിലുള്ളതായിരുന്നു കപ്പൽ. ഉടമകൾ കടക്കെണിയിലായതിനെ തുടർന്ന്​ ജീവനക്കാർ നാല്​ വർഷത്തോളം നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ കപ്പലിൽ തങ്ങി. ഇവർക്ക്​ നഷ്​ട പരിഹാരം നൽകി നാട്ടിലേക്ക്​ അയച്ചത്​ രണ്ട്​ മാസം മുൻപാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shipemarat beats
News Summary - If the ship leaves, the owners will be trapped
Next Story