Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​ൽ​പ​ന്നം...

ഉ​ൽ​പ​ന്നം മോ​ശ​മെ​ങ്കി​ൽ പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടാം

text_fields
bookmark_border
If the product is bad, you can ask for a recall.
cancel

ദു​ബൈ: അ​പ​ക​ട​ക​ര​വും കേ​ടാ​യ​തും ഹാ​നി​ക​ര​വു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്തെ വി​പ​ണി​യി​ൽ നി​ന്ന്​ പി​ൻ​വ​ലി​ക്കാ​ൻ ഉ​പ​ഭോ​ക്താ​വി​ന്​ അ​പേ​ക്ഷി​ക്കാം. ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു​ അ​വ​കാ​ശം ഉ​പ​ഭോ​ക്താ​വി​ന് സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ​ക്കും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു​മാ​ണ്​ ഇ​ത്ത​രം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശം ന​ൽ​കി​യി​രു​ന്ന​ത്. സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്​​സൈ​റ്റ്​ വ​ഴി​യും ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും ഈ ​അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ലോ​ഗ്​ ഇ​ൻ ചെ​യ്ത ശേ​ഷം പി​ൻ​വ​ലി​ക്കേ​ണ്ട ഉ​ൽ​പ​ന്ന​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം. പി​ന്നീ​ട്​ സാ​ധ​നം പി​ൻ​വ​ലി​ച്ചാ​ൽ ഇ​ത്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യും.​അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ ഫീ ​അ​ട​​ക്കേ​ണ്ട​തി​ല്ല. ഏ​ത്​ സ​മ​യ​ത്തും സ​മ​ർ​പ്പി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യ​ത്തി​ലെ മ​ത്സ​ര, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ രാ​ജ്യ​ത്തെ ഉ​ൽ​പ​ന്ന നി​ർ​മാ​താ​ക്ക​ളു​മാ​യും ഏ​ജ​ന്‍റു​മാ​രു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് ഈ ​സേ​വ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​രോ​ഗ്യം, സു​ര​ക്ഷ, അ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ സം​ര​ക്ഷി​ക്കു​ക, ചി​ല്ല​റ വ്യാ​പാ​രി​ക​ളു​ടെ​യും നി​ർ​മാ​താ​ക്ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക, വി​പ​ണി സ്ഥി​ര​ത നി​ല​നി​ർ​ത്തു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പി​ൻ​വ​ലി​ച്ച സാ​ധ​ന​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സാ​ധ​ന​ങ്ങ​ളും ഏ​തൊ​ക്കെ​യെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​നും വെ​ബ്​​സൈ​റ്റ്​ വ​ഴി സാ​ധി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പി​ൻ​വ​ലി​ക്കാ​ൻ അ​പേ​ക്ഷി​ക്കു​ന്ന ഉ​ൽ​പ​ന്നം രാ​ജ്യ​ത്തെ വി​പ​ണി​ക​ളി​ൽ ല​ഭ്യ​മ​ല്ലെ​ങ്കി​ൽ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ന്ന സ​ന്ദേ​ശം ന​ൽ​കും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ ക​ർ​ശ​ന നി​യ​മ​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ട്. ഇ​തി​നൊ​പ്പം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​നും നി​ര​വ​ധി പ​ദ്ധ​തി​ക​ൾ അ​ധി​കൃ​ത​ർ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​ത്​ ഗു​ണ​മേ​ന്മ ഉ​റ​പ്പി​ക്കാ​ൻ വ​ലി​യ രീ​തി​യി​ൽ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:productU.A.E News
News Summary - If the product is bad, you can ask for a recall.
Next Story