Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ വസ്തുക്കൾ...

ദുബൈയിൽ വസ്തുക്കൾ ന്ഷ്ടപ്പെട്ടാൽ ഉടമസ്ഥർക്ക് പൊലീസ് വീട്ടിലെത്തിച്ച് നൽകും

text_fields
bookmark_border
ദുബൈയിൽ വസ്തുക്കൾ ന്ഷ്ടപ്പെട്ടാൽ ഉടമസ്ഥർക്ക്  പൊലീസ് വീട്ടിലെത്തിച്ച് നൽകും
cancel

ദുബൈ: നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തിയാൽ ദുബൈ പൊലീസ് ഇനി അവ ഉടമസ്ഥർക്ക് വീട്ടിലെത്തിച്ച് നൽകും. യു.എ.ഇയിൽ ഏത് സ്ഥലത്തായാലും ഉടമസ്ഥരുടെ കൈകളിൽ നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചെത്തിക്കാൻ പൊലീസ് സൗകര്യമൊരുക്കിയിട്ടുണ്ട്.

ദുബൈയിൽ നഷ്ടപ്പെട്ട സാധനങ്ങൾ നിങ്ങൾ എവിടെയാണെങ്കിലും അവിടെ എത്തിച്ചു നൽകാമെന്നാണ് ദുബൈ പൊലീസിന്റെ വാഗ്ദാനം. നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തിയെന്ന് വിവരം ലഭിച്ചാൽ ദുബൈ പൊലീസിന്റെ 901 എന്ന കോൾ സെന്ററിൽ ബന്ധപ്പെട്ടാൽ മതി. യു.എ.ഇയിലെ ഏത് എമിറേറ്റിലായാലും വീടിന്റെ വിലാസത്തിലോ, ഓഫിസ് വിലാസത്തിലോ സാധനം എത്തിച്ചു നൽകാൻ ആവശ്യപ്പെടാം. അംഗീകൃത കൊറിയർ സ്ഥാപനങ്ങൾ വഴിയാകും ഇവ വീട്ടിലെത്തിക്കുക.

നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചുവാങ്ങാനായി ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗത്തിലെത്തി ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് ദുബൈ പൊലീസിന്റെ പുതിയ പദ്ധതി. സാധനങ്ങൾ നഷ്ടപ്പെട്ടാൽ അവ എത്ര വിലപിടിപ്പുള്ളതായാലും തിരിച്ചുകിട്ടാൻ സാധ്യത ഏറെയുള്ള നഗരമാണ് ദുബൈ. തിരക്കേറിയ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പോലും പലപ്പോഴും മറന്നുവെച്ചതോ, കളഞ്ഞുപോയതോ ആയ വസ്തുക്കൾ അവരുടെ രാജ്യത്തേക്ക് എത്തിച്ചു നൽകി ദുബൈ വാർത്തകളിൽ നിറയാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - If property is lost in Dubai, the police will deliver it to the owners' homes.
Next Story