പ്രതിരോധത്തിെൻറ സാേങ്കതികത്തികവ്; െഎഡക്സിന് തുടക്കം
text_fieldsഅബൂദബി: പ്രതിരോധത്തിനുള്ള നവീന ആശങ്ങളും ആയുധങ്ങളും പ്രദർശിപ്പിച്ച് അബൂദബി അ ന്താരാഷ്ട്ര പ്രതിരോധ എക്സിബിഷൻ (െഎഡെക്സ്^നവ്ഡെക്സ്) രാഷ്ട്ര നേതാക്കൾ ഉൾ പ്പെടെയുള്ള സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. കരയും കടലും ആകാശവും കടന്നെത്തു ന്ന ആക്രമണങ്ങളെ അതിജീവിക്കുന്നതിനുള്ള സാേങ്കതികവിദ്യകളുടെ മേളമാണ് എക്സിബി ഷൻ. സൈനികരുടെ ബൂട്ട് മുതൽ മിസൈൽവേധ കപ്പലുകൾ വരെ ഒരുക്കിയിട്ടുണ്ട്. വിവിധ ആയുധങ് ങൾ, ആയുധവാഹികളായ വാഹനങ്ങൾ, വിവരശേഖരണ സംവിധാനങ്ങൾ എന്നിവയുടെ നീണ്ട നിര കാണാം പ്രദർശനത്തിൽ. സ്വയംനിയന്ത്രിത വിമാനങ്ങളുടെ േശ്രണി തന്നെയുണ്ട്.
അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന പ്രദർശനത്തിെൻറ ഭാഗമായി നടന്ന സൈനികാഭ്യാസ പ്രകടനങ്ങൾ യു.എ.ഇ ഭരണാധികാരികളും വിവിധ രാഷ്ട്രങ്ങളുടെ നേതാക്കളും വീക്ഷിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ചെചൻ നേതാവ് റംസാൻ കാദിറോവ് തുടങ്ങിയവർ സന്നിഹതരായിരുന്നു.
168,000 ചതുരശ്രമീറ്ററിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. 2017നെ അപേക്ഷിച്ച് 26 ശതമാനം കൂടുതലാണിത്. യു.എ.ഇയിൽനിന്നുള്ള 170ലധികം കമ്പനികൾ ഉൾപ്പെടെ 1310 കമ്പനികളാണ് ഇത്തവണ പ്രദർശനത്തിൽ പെങ്കടുക്കുന്നത്. 62 രാജ്യങ്ങളിൽനിന്നുള്ള കമ്പനികളാണ് ഇവ. 15 രാജ്യങ്ങളിൽനിന്നുള്ള 20 സൈനിക യൂനിറ്റുകളാണ് പ്രദർശനത്തിൽ പെങ്കടുക്കുന്നുണ്ട്. പ്രദർശനം അവസാനിക്കുേമ്പാഴേക്ക് 1900 കോടി ദിർഹത്തിെൻറ പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കാൻ സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
യു.എ.ഇ സായുധസേന 500 കോടി ദിർഹത്തിെൻറ കരാറിൽ ഒപ്പുവെച്ചു
അബൂദബി: െഎഡക്സ് നവ്ഡെക്സ് പ്രദർശനത്തിെൻറ ആദ്യ ദിവസം യു.എ.ഇ സായുധസേന 500 കോടിയോളം ദിർഹത്തിെൻറ കരാറുകളിൽ ഒപ്പുവെച്ചു. ഒപ്പുവെച്ച 497.1 േകാടി ദിർഹത്തിെൻറ കരാറുകളിൽ ഭൂരിഭാഗവും ലഭിച്ചത് ദേശീയ കമ്പനികൾക്കാണ്.
മൊത്തം 33 കരാറുകളിലാണ് യു.എ.ഇ സായുധസേന ഒപ്പുവെച്ചതെന്ന് െഎഡക്സ് ഒൗദ്യോഗിക വക്താവ് സ്റ്റാഫ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ആൽ ഹസനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ 18 കരാറുകൾ ദേശീയ കമ്പനികൾക്കും 15 കരാറുകൾ അന്തർദേശീയ കമ്പനികൾക്കുമാണ്.
യു.എ.ഇ വ്യോമസേന, യു.എ.ഇ വ്യോമ പ്രതിരോധ സേന എന്നിവക്ക് 130.7 കോടി ദിർഹം വിലയുള്ള പാട്രിയോട്ടിക് മിസൈലുകൾ രണ്ട് വർഷം കൊണ്ട് വാങ്ങുന്നതിന് അമേരിക്കൻ കമ്പനിയായ റായ്തിയോണുമായുള്ള കരാർ, റഷ്യൻ ജോയൻറ്സ് സ്റ്റോക്ക് കമ്പനിയുമായുള്ള 4.6 കോടി ദിർഹത്തിെൻറ കരാർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. സ്വിസ് കമ്പനി റീൻമെറ്റാൾ, ഫ്രഞ്ച് കമ്പനികളായ നെക്സ്റ്റർ സിസ്റ്റംസ്, സഫ്രാൻ ഇലക്ട്രോണിക്സ് ആൻഡ് ഡിഫൻസ്, തെയിൽസ് ഗ്രൂപ്പ്, കൊറിയൻ കമ്പനി ഹാനോവ ഗ്രൂപ്പ്, ജോർദാൻ കമ്പനി കിങ് അബ്ദുല്ല^2 ഡിസൈൻ ആൻഡ് വെലപ്മെൻറ് ബ്യൂറോ, ആസ്ട്രേലിയൻ കമ്പനി ഇ.ഒ.എസ് ബ്യൂറോ തുടങ്ങി നിരവധി കമ്പനികളുമായും കരാറിൽ ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
