ഐഡെക്സ്: നാലാം ദിവസം 214 കോടി ദിർഹമിെൻറ കരാർ
text_fieldsഅബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ‘ഐഡക്സ് 2021’ പ്രദർശന പവലിയനിൽ
അബൂദബി: അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന അന്താരാഷ്്ട്ര പ്രതിരോധ പ്രദർശനത്തിെൻറ നാലാം ദിവസമായ ബുധനാഴ്ച 214 കോടി ദിർഹമിെൻറ പ്രതിരോധ ഇടപാടുകൾ ഒപ്പുവെച്ചു. പ്രാദേശിക, അന്തർദേശീയ കമ്പനികളുമായാണ് 24 കരാറുകൾ ഒപ്പുവെച്ചത്. ഇതിൽ ഭൂരിഭാഗം കരാറുകളും പ്രാദേശിക കമ്പനികൾ നേടി.
പ്രാദേശിക കമ്പനികളുമായി മൊത്തം 142 കോടി ദിർഹമിെൻറ 18 കരാറുകളാണ് ബുധനാഴ്ച ഒപ്പുവെച്ചതെന്ന് അന്താരാഷ്്ട്ര പ്രതിരോധ എക്സിബിഷെൻറയും നേവൽ ഡിഫൻസ് ആൻഡ് മാരിടൈം സെക്യൂരിറ്റി എക്സിബിഷെൻറയും വക്താവ് സ്റ്റാഫ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഹസ്സാനി അറിയിച്ചു. അന്താരാഷ്്ട്ര കമ്പനികളുമായി 7,200 ലക്ഷം ദിർഹമിെൻറ ആറ് കരാറുകളാണ് നടത്തിയത്.
യു.എ.ഇ ആസ്ഥാനമായ ഇൻറർനാഷനൽ ഗോൾഡൻ ഗ്രൂപ്പുമായി ഒപ്പുവെച്ച 4,850 ലക്ഷം ദിർഹമിെൻറ ഇടപാടുകളാണ് ഇതിൽ ഏറ്റവും വലുത്. യു.എ.ഇ മിലിട്ടറിയുടെ ആവശ്യങ്ങൾക്കാണ് കരാറുകൾ ഒപ്പുവെച്ചെതന്ന് അൽ ഹസാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നാല് ദിവസങ്ങളിലായി 20,560 കോടി ദിർഹമിെൻറ ഇടപാടുകൾക്കുള്ള കരാറുകളിലാണ് ഏർപ്പെട്ടത്. കഴിഞ്ഞ വർഷത്തെ ഐഡെക്സിൽ ഒപ്പുവെച്ച മൊത്തം കരാർ തുകക്ക് തുല്യമാണിത്. സമാപന ദിവസമായ വ്യാഴാഴ്ച ഈ കണക്ക് മറികടക്കും. അൽ ടഫ് ഇൻറർനാഷണൽ, എം.ബി.ഡി.എ യു.എ.ഇ എന്നീ പ്രാദേശിക കമ്പനികളുമായി ബുധനാഴ്ച 1,366 ലക്ഷം ദിർഹമിെൻറ ഇടപാടുകൾ ഒപ്പുവെച്ചു.
യു.എസ് ആസ്ഥാനമായ നോർത്ത ്സ്റ്റാർ ഏവിയേഷനുമായും 2,240 ലക്ഷം ദിർഹമിെൻറ ഇടപാടുകൾക്ക് കരാറായി. പ്രതിരോധ സുരക്ഷാ മേഖലകളിലെ ഗവേഷണ- വികസനത്തിനായി യു.എ.ഇ പ്രതിരോധ മന്ത്രാലയവും തവാസുൻ ഇക്കണോമിക് കൗൺസിലും തമ്മിലും കരാർ ഒപ്പുവെച്ചു. കരാറനുസരിച്ച് പ്രതിരോധ സുരക്ഷ നയരൂപവത്കരണ ചുമതല പ്രതിരോധ മന്ത്രാലയവും യു.എ.ഇയിലെ ഗവേഷണ വികസന പരിപാടികൾ തവാസുൻ ഇക്കണോമിക് കൗൺസിലും നിയന്ത്രിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

