Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ ‘ഐ​ഡി​യ​ൽ...

ദു​ബൈ​യി​ൽ ‘ഐ​ഡി​യ​ൽ ഫേ​സ് 2’വി​ന്​ തു​ട​ക്കം

text_fields
bookmark_border
ദു​ബൈ​യി​ൽ ‘ഐ​ഡി​യ​ൽ ഫേ​സ് 2’വി​ന്​ തു​ട​ക്കം
cancel
camera_alt

ദു​ബൈ എ​യ​ർ​പോ​ർ​ട്ടി​ൽ തു​റ​ന്ന ഐ​ഡി​യ​ൽ ഫേ​സ് ബൂ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന് 

ദു​ബൈ: ന​ല്ല പെ​രു​മാ​റ്റ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സ​മൂ​ഹ​ത്തി​ൽ പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സം​സ്കാ​രം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ‘ഐ​ഡി​യ​ൽ ഫേ​സ് ര​ണ്ടാം ഘ​ട്ട​ത്തി​ന്’ ദു​ബൈ​യി​ൽ തു​ട​ക്കം. ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക ബൂ​ത്ത് തു​റ​ന്നു. ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് ഫോ​റി​നേ​ഴ്‌​സ് അ​ഫ​യേ​ഴ്‌​സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ആ​ണ് സം​രം​ഭ​ത്തി​ന് പി​ന്നി​ൽ. ജി.​ഡി.​ആ​ർ.​എ​ഫ്.​എ മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ൽ മ​ർ​റി ബൂ​ത്ത്​ ഉ​ദ്ഘാ​ട​നം ചെ​യ്തു.

‘ഇ​താ​ണ് ന​മ്മ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന ദു​ബൈ’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​സം​രം​ഭം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ദു​ബൈ ഒ​രു മാ​തൃ​കാ​പ​ര​മാ​യ ന​ഗ​ര​മാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​നും ഇ​വി​ടെ​യു​ള്ള ഓ​രോ വ്യ​ക്തി​യു​ടെ​യും ന​ല്ല മ​ന​സ്സു​ക​ളെ ആ​ദ​രി​ക്കാ​നു​മാ​ണ് ഈ ​സം​രം​ഭം ആ​രം​ഭി​ച്ച​ത്. ദു​ബൈ എ​യ​ർ​പോ​ർ​ട്ട്‌​സ് ചീ​ഫ് ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ മാ​ജെ​ദ് അ​ൽ ജോ​ക്ക​ർ, ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് മു​ഹൈ​ർ ബി​ൻ സു​റൂ​ർ, ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ​യി​ലെ നി​ര​വ​ധി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, ദു​ബൈ എ​യ​ർ​പോ​ർ​ട്ട്‌​സ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ​സ്സ അ​ൽ ഷം​സി തു​ട​ങ്ങി​യ​വ​ർ സം​രം​ഭ​ത്തി​ന്‍റെ പ്ലാ​റ്റ്‌​ഫോം സ​ന്ദ​ർ​ശി​ച്ചു.

ഇ​വി​ട​ത്തെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ സം​വേ​ദ​നാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ത് സ​മൂ​ഹ​ത്തി​ൽ നേ​ടി​യെ​ടു​ത്ത പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ചും അ​ധി​കൃ​ത​ർ അ​വ​ർ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി.

‘ഐ​ഡി​യ​ൽ ഫേ​സ് 2’ ബൂ​ത്ത് ജൂ​ലൈ ഒ​ന്നു മു​ത​ൽ ജൂ​ലൈ 13വ​രെ ദു​ബൈ എ​യ​ർ​പോ​ർ​ട്ടി​ലെ ടെ​ർ​മി​ന​ൽ 3ലെ ​ഡി​പാ​ർ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ എ​ല്ലാ ദി​വ​സ​വും സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം​ചെ​യ്യും. സ​ന്ദ​ർ​ശ​ക​ർ​ക്ക് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​നും ത​ത്സ​മ​യ സം​വേ​ദ​നം ന​ട​ത്താ​നും അ​വ​സ​ര​മു​ണ്ട്. ന​ല്ല പെ​രു​മാ​റ്റം കാ​ഴ്ച​വെ​ച്ച വ്യ​ക്തി​ക​ൾ​ക്ക് ‘ഐ​ഡി​യ​ൽ ഫേ​സ്’ ഇ​താ​ണ് ന​മ്മ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന ദു​ബൈ എ​ന്ന സ​ന്ദേ​ശം ആ​ലേ​ഖ​നം​ചെ​യ്ത ഒ​രു ന​ന്ദി കാ​ർ​ഡ് ന​ൽ​കും. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഫി​സി​ക്ക​ൽ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യും ഔ​ദ്യോ​ഗി​ക പേ​ജി​ലൂ​ടെ ഡി​ജി​റ്റ​ൽ വ​ഴി​യും ഈ ​സം​രം​ഭ​ത്തി​ൽ സം​ഭാ​വ​ന​ക​ളും പ്ര​തി​ജ്ഞ​ക​ളും ന​ട​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubainewsgulf
News Summary - 'Ideal Phase 2' begins in Dubai
Next Story