ഐ.സി.ആർ.എഫ് വേനൽക്കാല ബോധവത്കരണം നടത്തി
text_fieldsഐ.സി.ആർ.എഫ് വേനൽക്കാല ബോധവത്കരണ പരിപാടി
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) പതിനൊന്നാം ആഴ്ചയിലെ വേനൽക്കാല ബോധവത്കരണ പരിപാടി നടത്തി. സീഫിലെ വർക്ക്സൈറ്റിൽ തേർസ്റ്റ്-ക്വഞ്ചേഴ്സ് 2023 ടീം കുപ്പിവെള്ളം, ജ്യൂസ് പാക്കറ്റ്, പഴങ്ങൾ, ലബാൻ, ബിരിയാണി എന്നിവ വിതരണം ചെയ്തു. ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ, അസിസ്റ്റന്റ് കോൺസുലർ ഓഫിസർ സുമൻ ഭട്ട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ് വേനൽക്കാലത്ത് സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് തൊഴിലാളികളോട് സംസാരിച്ചു. തുടർച്ചയായ എട്ടാം വർഷമാണ് ഐ.സി.ആർ.എഫ് തേർസ്റ്റ്-ക്വഞ്ചേഴ്സ് പരിപാടി നടത്തുന്നത്. സെപ്റ്റംബർ പകുതി വരെ വിവിധ വർക്ക്സൈറ്റുകളിൽ തുടരും.

