ഐസി.എഫ് യൂനിയൻ ദിനാഘോഷം -ഇന്ന്
text_fieldsദുബൈ: ഐ.സി.എഫ് നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ദുബൈ അൽ വാസൽ ക്ലബ്ബിൽ യൂനിയൻ ദിനാഘോഷം നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 7.30 ആരംഭിക്കുന്ന ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് സ്വീകരണം നൽകും. കർണാടക സ്പീക്കർ യു.ടി ഖാദർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി മുഖ്യാതിഥിയാകും. പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, അറബ് പൗരപ്രമുഖര്, സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങള് തുടങ്ങിയവർ സംബന്ധിക്കും.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ജീവിതം അനാവരണം ചെയ്യുന്ന ‘വിശ്വാസപൂർവം’ എന്ന ആത്മകഥയുടെ കവർ പ്രകാശനം ചടങ്ങിൽ നടക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഉസ്മാൻ സഖാഫി തിരുവത്ര, ശരീഫ് കാരശ്ശേരി, ഡോ. അബ്ദുസലാം സഖാഫി എരഞ്ഞിമാവ്, മുനീർ പാണ്ഡ്യാല എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

