Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാസ്പോര്‍ട്ട് ഫീസ് വര്‍ധന പുനഃപരിശോധിക്കണം -ഐ.സി.എഫ്

text_fields
bookmark_border
പാസ്പോര്‍ട്ട് ഫീസ് വര്‍ധന പുനഃപരിശോധിക്കണം -ഐ.സി.എഫ്
cancel

അബൂദബി: വിദേശത്തുനിന്ന് അപേക്ഷിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ പാസ്പോര്‍ട്ട് സേവന ഫീസ് വര്‍ധന പുനഃപരിശോധിക്കണമെന്നും നിലവിലെ നിരക്കില്‍ കുറഞ്ഞത് 50 ശതമാനമെങ്കിലും കുറവ് വരുത്തണമെന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും സംഘടന നിവേദനം സമര്‍പ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തികളാണ്. പൗരന്റെ അടിസ്ഥാന അവകാശമായ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഇന്ത്യയിലെ നിരക്കുകളേക്കാള്‍ പലമടങ്ങ് അധികം തുക പ്രവാസികളില്‍ നിന്ന് ഈടാക്കുന്നത് നീതിയുക്തമല്ല. പൗരന്‍ രാജ്യത്തിനകത്തോ പുറത്തോ എന്നതിനനുസരിച്ച് ഒരേ സേവനത്തിന് ഇത്രയും വലിയ ഫീസ് വ്യത്യാസം വിവേചനപരമാണ്. പ്രവാസി സമൂഹത്തോട് കൂടുതല്‍ കരുതലോടെയും നീതിയോടെയും സമീപിക്കുന്ന ജനക്ഷേമപരമായ ഫീസ് നയം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ഐ.സി.എഫ്. ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICF: Passport fee hike should be reconsidered
Next Story