ഐ.സി.എഫ് മീലാദ് ഫെസ്റ്റ് ഇന്ന്
text_fieldsഅബൂദബി: ഐ.സി.എഫ് അബൂദബി റീജ്യന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ് ഞായറാഴ്ച ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചക്ക് ഒരു മണിക്ക് പരിപാടികള്‍ ആരംഭിക്കും. അബൂദബി റീജ്യന് കീഴിലെ എട്ട് ഡിവിഷനുകളില്‍ നിന്നായി 200ലധികം പേര്‍ മത്സരങ്ങളില്‍ മാറ്റുരക്കും.
മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, മാലപ്പാട്ട്, പ്രസംഗം, കഥാരചന, കവിതാരചന, ദഫ്മുട്ട്, ഗ്രൂപ്പ് സോങ്, ക്വിസ് തുടങ്ങി 11 ഇനങ്ങളിലാണ് മത്സരങ്ങള്‍. ക്നിറ്റ്, ഡിവിഷന്‍ തലങ്ങളില്‍ ജയിച്ചെത്തിയവരാണ് റീജ്യന്‍ തലത്തില്‍ മത്സരിക്കുന്നത്. രാത്രി എട്ടിന് നടക്കുന്ന മീലാദ് ഫെസ്റ്റ് സമാപന സംഗമത്തില്‍ ഐ.സി.എഫ് നേതാക്കളായ ഹംസ അഹ്‌സനി, ഷാഫി പട്ടുവം, ഹമീദ് പരപ്പ, മീലാദ് ഫെസ്റ്റ് കണ്‍വീനര്‍ ഫഹദ് സഖാഫി ചെട്ടിപ്പടി തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

