Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്നേ​ഹ കേ​ര​ള​ത്തി​ന്​...

സ്നേ​ഹ കേ​ര​ള​ത്തി​ന്​ ജ​ന​കീ​യ കാ​മ്പ​യി​നു​മാ​യി ഐ.​സി.​എ​ഫ്​

text_fields
bookmark_border
സ്നേ​ഹ കേ​ര​ള​ത്തി​ന്​ ജ​ന​കീ​യ കാ​മ്പ​യി​നു​മാ​യി ഐ.​സി.​എ​ഫ്​
cancel
camera_alt

ഐ.​സി.​എ​ഫ്​ ഭാ​ര​വാ​ഹി​ക​ൾ ദു​ബൈ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ദു​ബൈ: കേ​ര​ള​ത്തി​ന്‍റെ സ്​​നേ​ഹ​വും പെ​രു​മ​യും നി​ല​നി​ർ​ത്തു​ന്ന​തി​ന്​ പ്ര​വാ​സി​ക​ളെ അ​ണി​നി​ര​ത്തി ന​ട​ത്തു​ന്ന ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്​ ക​ട​ക്കു​ക​യാ​ണെ​ന്ന്​ ഐ.​സി.​എ​ഫ്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ന്‍റെ പൂ​ർ​വ​കാ​ല സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ന​ന്മ​ക​ൾ കൂ​ടു​ത​ൽ പ്ര​സ​രി​പ്പി​ക്കു​ക​യാ​ണ് കാ​മ്പ​യി​ന്‍റെ ല​ക്ഷ്യം. അ​തി​രു​ക​ളി​ല്ലാ​ത്ത സ്നേ​ഹ-​സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​മാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ മു​ഖ​ശ്രീ. അ​തി​ന് വി​ഘാ​ത​മാ​വു​ന്ന ത​ര​ത്തി​ൽ വി​ദ്വേ​ഷ​ത്തി​ന്‍റെ വി​ഷം​പേ​റു​ന്ന ചി​ല ചി​ന്താ​ഗ​തി​ക​ളും വി​ഷ​വി​ത്തു​ക​ളും ന​മ്മു​ടെ അ​ന്ത​രീ​ക്ഷ​ത്തെ പൊ​ടി​പ​ട​ല​മാ​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കാ​മ്പ​യി​ൻ. ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ന്ന ‘മീ​റ്റ് ദി ​പീ​പ്പി​ൾ’ എ​ന്ന ഈ ​സ​ന്ദേ​ശ​ക്കൈ​മാ​റ്റ​ത്തി​ൽ ഐ.​സി.​എ​ഫ്​ ഘ​ട​ക​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. മൂ​ന്ന്​ പേ​ര​ട​ങ്ങി​യ 1452 ടീ​മു​ക​ൾ 83287 പേ​ർ​ക്ക് നേ​രി​ട്ട് സ​ന്ദേ​ശം കൈ​മാ​റി. കാ​മ്പ​യി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പ്ര​വാ​സ​ലോ​ക​ത്ത് വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ ന​ട​ക്കും. മൂ​ന്നാം ഘ​ട്ട​മാ​യി കേ​ര​ള​ത്തി​ലും വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളും രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ദേ​ശീ​യ ത​ല​ത്തി​ൽ ഏ​ഴ് ഹാ​ർ​മ​ണി കോ​ൺ​ക്ലേ​വ്, അ​ഞ്ച് മേ​ഖ​ല​ക​ളി​ൽ ഹാ​ർ​മ​ണി കൊ​ളോ​ക്യം, 80 സെ​ൻ​ട്ര​ലു​ക​ളി​ൽ ‘സ്നേ​ഹ​ത്ത​ണ​ലി​ൽ, നാ​ട്ടോ​ർ​മ​ക​ളി​ൽ’, 700 സെ​ക്ട​ർ-​യൂ​നി​റ്റ് ത​ല​ത്തി​ൽ ചാ​യ​ച്ച​ർ​ച്ച, വി​ഡി​യോ സ​ന്ദേ​ശം എ​ന്നി​വ​യാ​ണ് പ്ര​വാ​സ ലോ​ക​ത്ത്​ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ. വി​വി​ധ മ​ത​വി​ശ്വാ​സി​ക​ൾ കൂ​ട്ടാ​യും ഒ​റ്റ​ക്കും സ്നേ​ഹ കേ​ര​ള​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന വി​ഡി​യോ, ഓ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കും. പ​രി​പാ​ടി​ക​ളി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ർ, പ​ണ്ഡി​ത​ന്മാ​ർ, മ​ന്ത്രി​മാ​ർ, എം.​പി.​മാ​ർ, എം.​എ​ൽ.​എ​മാ​ർ, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​മു​ഖ​ർ, സാ​ഹി​ത്യ​കാ​ര​ന്മാ​ർ, വ്യ​വ​സാ​യി​ക പ്ര​മു​ഖ​ർ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ കാ​ഴ്ച​പ്പാ​ടു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും. കേ​ര​ള​ത്തി​ലെ മു​നി​സി​പ്പാ​ലി​റ്റി, പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ സ്നേ​ഹ​പ്പ​ഞ്ചാ​യ​ത്ത്, സം​സ്ഥാ​ന ത​ല​ത്തി​ൽ സെ​മി​നാ​ർ എ​ന്നി​വ​യും ന​ട​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ഞ്ച് ചെ​യ്യ​പ്പെ​ടു​ന്ന snehakeralam.com വെ​ബ്സൈ​റ്റി​ലൂ​ടെ സ്നേ​ഹ​കേ​ര​ളം സു​സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കും. മാ​ർ​ച്ച് 17ന്​ ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തോ​ടെ​യാ​യി​രി​ക്കും സ്നേ​ഹ​കേ​ര​ളം കാ​മ്പ​യി​ൻ സ​മാ​പി​ക്കു​ക.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഐ.​സി.​എ​ഫ്​ യു.​എ.​ഇ നാ​ഷ​ന​ല്‍ സം​ഘ​ട​ന കാ​ര്യ പ്ര​സി​ഡ​ന്‍റ്​ ഉ​സ്മാ​ന്‍ സ​ഖാ​ഫി തി​രു​വ​ത്ര, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​മീ​ദ് പ​ര​പ്പ, വെ​ല്‍ഫെ​യ​ര്‍ പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ല്‍ ക​രീം ഹാ​ജി ത​ള​ങ്ക​ര, പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലാം മാ​സ്റ്റ​ർ കാ​ഞ്ഞി​രോ​ട് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignI.C.FSneha Kerala
News Summary - I.C.F Launches Campaign For Sneha Kerala
Next Story